Advertisment

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കുന്നു.‌ പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാന്‍ പറ്റുന്ന ഒന്നാണ് യോ​ഗ.

Advertisment

publive-image

യോ​ഗ ചെയ്യുന്നതിലൂടെ ഹൃദ്രോ​ഗം, ഉദര സംബന്ധമായ അസുഖങ്ങള്‍, പൊണ്ണത്തടി എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം…

1.എപ്പോഴും വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യേണ്ടത്.

2. പ്രഭാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ തുടങ്ങുവാന്‍.

3. രാവിലെ നാല് മണി മുതല്‍ ഏഴ് മണി വരെയും വെെകിട്ട് നാലര മുതല്‍ ഏഴുമണി വരെയും യോ​ഗ ചെയ്യാവുന്നതാണ്. യോഗ ചെയ്യുന്ന അവസരത്തില്‍ എയര്‍ കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല.

4. സംസാരിച്ചുകൊണ്ടോ മറ്റു കര്‍മങ്ങളിലേര്‍പ്പെട്ടുകൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്.

5. യോഗ ചെയ്യുമ്പോള്‍ കിതപ്പു തോന്നിയാല്‍ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ.

6. യോഗ ചെയ്യുന്ന അവസരത്തില്‍ തറയില്‍ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.

7. യോഗ ചെയ്യുന്ന ആള്‍ മദ്യപാനം, പുകവലി മുതലായവ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Advertisment