Advertisment

യോഗയെ കുറിച്ചുള്ള അബദ്ധധാരണകൾ എന്തെല്ലാം? യോഗ ചെയ്യുന്നതിൽ കണ്ടുവരുന്ന ചില പോരായ്മകളും അബദ്ധധാരണകളും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശരീരത്തെ മാത്രം ലക്ഷ്യമിട്ടു ചെയ്യുന്ന വ്യായാമ പദ്ധതിയല്ല യോഗ. യോഗയിൽ തുല്യ പ്രാധാന്യം മനസ്സിന്റെ നിയന്ത്രണത്തിനും ശ്വസന പ്രക്രിയയുടെ സമതുലിതാവസ്ഥയ്ക്കും കൽപ്പിക്കുന്നു. അതേസമയം മറ്റു വ്യായാമ മുറകൾക്കുള്ള ചില പൊതു രീതികൾ യോഗാസനങ്ങൾക്കും ബാധകമാണ്.

Advertisment

publive-image

മതിയായ രീതിയിൽ വാം അപ് ചെയ്തശേഷമാണ് ശ്രമകരമായ വ്യായാമ മുറകൾ അനുഷ്ഠിക്കുക. ആസനങ്ങൾ ചെയ്തു തുടങ്ങും മുൻപ് ശരീരം ചൂടാകണം. എന്നാലേ ഉദ്ദേശിക്കുന്ന വഴക്കം കിട്ടു. സ്ട്രെച്ചിങ് , ബോഡി ട്വിസ്റ്റിങ് എക്സർസൈസുകളാണ് ഇതിന് ഉചിതം.

പുസ്തകങ്ങളിൽ കാണുന്ന അതേ രീതിയിലാണ് നിത്യ ജീവിതത്തിൽ യോഗ ചെയ്യേണ്ടത്

തീർത്തും തെറ്റാണിത്. യോഗ പഠിച്ചു തുടങ്ങേണ്ടത് ഗുരുവിന്റെ സാന്നിധ്യത്തിലാണ് എന്നുകൂടി പുസ്തകങ്ങളിൽ പറയുന്നുണ്ടെന്ന് ഓർക്കുക. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് യോഗയുടെ അഷ്ടാംഗങ്ങൾ. ഇതിൽ യോഗാസനവും പ്രാണായാമവും ധ്യാനവുമാണ് യോഗ പരിശീലനത്തിൽ അഭ്യസിക്കുന്നത്. ധ്യാനം, പ്രാണായാമം, ആസനങ്ങൾ വീണ്ടും ധ്യാനം എന്നീ ക്രമത്തലാണ് എല്ലാ പ്രമുഖ പരിശീലന സ്ഥാപനങ്ങളിലും യോഗ അഭ്യസിപ്പിക്കുന്നത്.

തുടക്കത്തിൽ അൽപ്പനേരം ശവാസനത്തിൽ വിശ്രമിച്ച ശേഷം ധ്യാനം തുടങ്ങാം. ഇതോടെ മനസ്സിനു നിയന്ത്രണം ലഭിക്കുന്നു. പിന്നീട് പ്രാണായമത്തിലേക്ക് കടക്കണം. പിന്നീടാണ് ആസനങ്ങൾ ചെയ്തു തുടങ്ങേണ്ടത്.

ഇന്റർനെറ്റിലെ വിഡിയോകൾ കണ്ടു യോഗ പഠിക്കാം

ധാരാളം പേർ ഇങ്ങനെ സ്വന്തം നിലയ്ക്കു പഠിക്കുന്നതായി കാണുന്നു. തെറ്റാണിത്. പ്രത്യേകിച്ച് ധ്യാനവും പ്രാണായാമവും ഒരു കാരണവശാലും പുസ്തകങ്ങളോ വിഡിയോയോ നോക്കി അഭ്യസിക്കരുത്. ക്ഷമയോടെ പടിപടിയായി മാത്രമേ ആസനങ്ങളും പരശീലനിക്കാനാവൂ. ഇതിനു ശരിയായ നിയന്ത്രണവും മേൽനോട്ടവും ആവശ്യമാണ്.

പരിശീലന ഉപകരണങ്ങൾ യോഗ ചെയ്യുന്നത് എളുപ്പമാക്കുന്നു

യോഗ ബ്ലോക്കുകൾ, യോഗ റോപ്പുകൾ എന്നിവ ധാരാളമായി ഉപയോഗിക്കുന്നുണ്ടിപ്പോൾ. യോഗ പരിശീലനം എളുപ്പത്തിലാക്കും എന്നാണ് ഇവയെക്കുറിച്ചു പറയുന്നത്. ‘‘എളുപ്പം ചെയ്യുക, വേഗം ചെയ്യുക’’ എന്നീ രണ്ടുകാര്യങ്ങളും യോഗയിൽ പറഞ്ഞിട്ടില്ല. ക്ഷമയോടെ അവനവന്റെ ശരീരത്തിന്റെ പരിമിതികളും പ്രത്യേകതകളും മനസിലാക്കി മാത്രമേ പരിശീലനം നടത്താവൂ. രണ്ടുപേർക്ക് നൽകുന്ന പരിശീലനം ഒരുപോലെയാവണം എന്നില്ല.

ആസനങ്ങൾക്കു മുൻപ് വാം അപ് ചെയ്യാൻ സുര്യനമസ്ക്കാരം ചെയ്യാം എന്നു ചില വിഡിയോകളിൽ കാണുന്നു. വളരെ വേഗം സൂര്യ നമസ്കാരം ചെയ്താൽ ശരീരം പെട്ടെന്നു ചൂടാവും. എന്നാൽ വളരെ സാവധാനം മാത്രമേ സൂര്യ നമസ്ക്കാരം ചെയ്യാവൂ.

യോഗ ആർക്കും പരിശീലിച്ചു തുടങ്ങാം

പ്രായം ഒരു ഘടകമല്ല. പക്ഷേ,എന്തെങ്കിലും അസുഖമുള്ളവർ നിർബന്ധമായും അവരെ ചികിൽസിക്കുന്ന ഡോകർമാരോട് ആലോചിച്ച ശേഷമേ പരിശീലനം തുടങ്ങാവൂ. അവരെ പരിശീലിപ്പിക്കുന്ന ആസനങ്ങളും അതിനനുസരിച്ചു ക്രമപ്പെടുത്തണം. ഉദാഹരണത്തിന് നടുവേദന കൊണ്ടു വലയുന്ന ഒരാളെക്കൊണ്ട് മുന്നിലേക്കു വളയുന്ന പാദഹസ്താസനം പോലുള്ളവ ചെയ്യിക്കുന്നത് അപകടമാണ്.

Advertisment