Advertisment

ഗർഭിണികൾക്ക് യോഗ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഓരാരുത്തരുടെയും ശരീരത്തിന്റെ വഴക്കവും ആരോഗ്യസ്ഥിതിയും അനുസരിച്ചേ യോഗമുറകൾ ചെയ്യാവൂ. തുടക്കക്കാർക്കും പ്രായമുള്ളവർക്കും അധികം പ്രയാസമില്ലാത്ത യോഗമുറകള്‍ ചെയ്യാം. യോഗാഭ്യാസം ആവർത്തിക്കുമ്പോൾ അതിന്റെ പടി കൂടി വിലയിരുത്തണം.

Advertisment

publive-image

അങ്ങനെയേ കൃത്യമായ നില (പൊസിഷന്‍)കളിലേക്ക് എത്താൻ സാധിക്കൂ. ശിഥിലീകരണ വ്യായാമങ്ങള്‍ (വാമിങ് അപ് എക്സര്‍െെസസ്) െചയ്ത് ശരീയം അയവു വരുത്തിയതിനു േശഷമേ യോഗ ചെയ്യാവൂ. ഇല്ലെങ്കില്‍ കൊളുത്തിപ്പിടിക്കാന്‍ സാധ്യതയുണ്ട്.

ഗർഭിണികൾക്കും യോഗ ചെയ്യാം. ശരീരത്തിന് വലിച്ചില്‍ (സ്ട്രെച്ചിങ്) വരുന്ന തരം യോഗാമുറകളാണ് ചെയ്യേണ്ടത്. പക്ഷേ, ഗർഭകാലത്തിന്റെ ഓരോ ഘട്ടത്തിലും ചെയ്യേണ്ട യോഗ മുറകൾ ഏതൊക്കെയെന്ന് യോ ഗാചാര്യനോട് ചോദിച്ച് മനസ്സിലാക്കി വേണം ചെയ്യാൻ. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് ഡോക്ടറുടെ ഉപദേശവും തേടണം.സുഖപ്രസവത്തിനു സഹായിക്കുന്ന യോഗമുറകളുണ്ട്.

അവയെക്കുറിച്ചും യോഗ പഠിപ്പിക്കുന്നവരോടു ചോദിച്ച് മനസിലാക്കാം. പ്രസവശേഷമുള്ള ചാടിയ വയർ, അമിതവണ്ണം, ഇടുപ്പിലെ കൊഴുപ്പ് എന്നിവയെല്ലാം യോഗാസനങ്ങളിലൂടെ ഒഴിവാക്കാം. ഇതിലൂടെ ആകാരഭംഗി വീണ്ടെടുക്കാനും ശാരീരിക സൗന്ദര്യം നിലനിര്‍ത്താനും സാധിക്കും.

Advertisment