Advertisment

എന്തുകൊണ്ട് യോഗ; അറിഞ്ഞിരിക്കണം ഈ ആസനങ്ങളും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

നൂറ്റാണ്ടുകൾക്കു മുൻപു ഋഷിവര്യന്മാർ ആവിഷ്കരിച്ച യോഗാസനങ്ങൾ ഇന്ന് ഇന്ത്യ ലോകത്തെ പഠിപ്പിക്കുന്നു. ലോകം മുഴുവൻ ഇന്ന് ഇന്ത്യക്കൊപ്പം യോഗ ചെയ്യുന്നു. നമ്മുടെ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യോഗ പഠനത്തിന്റെ ഭാഗമാണ്.

Advertisment

publive-image

അറിയാം, ചില ആസനങ്ങൾ

ഭുജംഗാസനം

(7 മുതൽ 12 വരെ പ്രായമുള്ളവർക്ക് അനുയോജ്യം)

എങ്ങനെ ചെയ്യാം: കമിഴ്ന്നു കിടക്കുക. കൈപ്പത്തി ചുമലുകൾക്കു താഴെ പതിച്ചു വയ്ക്കുക. തലയും നെഞ്ചും നാഭി വരെയുള്ള ഭാഗവും ഉയർത്തുക. ദൃഷ്ടി മുന്നിൽ.

ഗുണം: നട്ടെല്ലിനു വലിവു കിട്ടും. കൈത്തണ്ടകൾക്കും മണിബന്ധത്തിനും ബലം കിട്ടും. ശ്വാസകോശത്തിനു നല്ലത്. ശരീരത്തിനു മൊത്തം ഉണർവു കിട്ടും. സരളവും അടിസ്ഥാനപരവുമായ ആസനങ്ങളാണ് ഈ പ്രായത്തിൽ നല്ലത്. വജ്രാസനം, പശ്ചിമോത്താനാസനം, പാദ ഹസ്താസനം തുടങ്ങിയവയും ചെയ്യാം.

ധനുരാസനം

പൂർണസ്ഥിതിയിൽ വില്ല് (ധനുസ്സ്) ആകൃതിയിൽ വരുന്നതുകൊണ്ടാണ് ഈ പേരു വന്നത്.

എങ്ങനെ ചെയ്യാം: കമിഴ്ന്നു കിടക്കുക. കാലുകൾ മടക്കി ഉയർത്തി കൈകൾ കൊണ്ട് കാൽപാദസന്ധിക്കടുത്തു പിടിച്ചു വലിയുക. കൈമുട്ടു നിവർന്നിരിക്കണം. ദൃഷ്ടി മുന്നിലേക്ക്.

ഗുണം: വയറിനും വയറിലെ ആന്തരികാവയവങ്ങൾക്കും നല്ലത്. ദഹനത്തിനു ഗുണകരം. പ്രമേഹത്തിനു ശമനമുണ്ടാകും. സ്ത്രീകളുടെ ആർത്തവ ദോഷങ്ങൾ പരിഹരിക്കപ്പെടും. ശ്വാസക്രമീകരണവും നടക്കും.

സങ്കീർണമായ ആസനങ്ങൾ ചെയ്യാൻ കഴിയുന്ന പ്രായമാണ്. ചക്രാസനം, സർവാംഗാസനം, ഹലാസനം എന്നിവയും നല്ലത്.

ഗോമുഖാസനം

എങ്ങനെ ചെയ്യാം: കാൽ നീട്ടിയിരിക്കുക. വലതുകാൽ മടക്കി ഇടതു കാലിനടിയിൽ. വലതുകാൽപത്തി ഇടത് അരക്കെട്ടിന്നു സമീപം മലർന്ന്. ഇടതുകാൽ വലതു വശത്തും. ഇടതു കൈ മുകളിലൂടെയും വലതുകൈ കീഴിലൂടെയും എടുത്ത് അവ തമ്മിൽ പിന്നിൽ കോർത്തു പിടിക്കുക. ദൃഷ്ടി മുന്നിൽ.

ഗുണം: സമ്മർദങ്ങൾ മാറി മനസ് സ്വസ്ഥമാകും. കഴുത്ത്, നട്ടെല്ല് മുതലായവയ്ക്കു ഗുണകരം. നെഞ്ചു കൂടുതൽ വികസിക്കും. കാലിലെ പേശികൾക്കു നല്ല വലിച്ചിൽ കിട്ടും.

കൂടുതൽ വഴക്കം വേണ്ട ആസനങ്ങൾ ചെയ്യേണ്ട കാലം. വൃശ്ചികാസനം, കാകാസനം, അർധമത്സ്യേന്ദ്രാസനം തുടങ്ങിയവയും ചെയ്യാം.

വൃക്ഷാസനം

(35 നു മുകളിൽ പ്രായമുള്ളവർക്ക് അനുയോജ്യം)

എങ്ങനെ ചെയ്യാം: നിവർന്നു നിൽക്കുക. വലതുകാൽ മടക്കി കാൽപ്പത്തി ഇടതു തുടയിൽ മേൽഭാഗത്തു ചേർത്തുവയ്ക്കുക. രണ്ടു കൈകളും മുട്ടുമടങ്ങാതെ മേലെ തൊഴണം.

ഗുണം: ശരീരത്തിനും മനസ്സിനും സന്തുലനം നൽകുന്ന ആസനം. ശരീരത്തിനു മൊത്തം വലിവു കിട്ടാൻ സഹായകം.

ഏകാഗ്രത കിട്ടുന്നതും സന്തുലനം നൽകുന്നതുമായ ആസനങ്ങൾ ശീലിക്കേണ്ട കാലം. വൃക്ഷാസനം, ശീർഷാസനം, ജഠര പരിവർത്തനാസനം എന്നിവ യോജിച്ചത്.

ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ

∙ വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു ലഭിക്കുന്നതുമായ സ്ഥലം വേണം.

∙ കിഴക്ക് അഭിമുഖമായി നിന്നു ചെയ്യുന്നത് അത്യുത്തമം

∙ വയറിൽ കനമില്ലാതെ വേണം യോഗ ചെയ്യാൻ. നന്നായി ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ 3–4 മണിക്കൂർ കഴിഞ്ഞേ യോഗ ചെയ്യാവൂ.

∙ യോഗ ചെയ്യുന്ന മുറിയിൽ ഫാനോ, എസിയോ വേണ്ട.

∙ നിരപ്പായ സ്ഥലത്തു പായ വിരിച്ചു വേണം യോഗ ചെയ്യാൻ.

∙ അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കാം.

∙ യോഗ പതിവായി ചെയ്യുന്നവർ ഒരു ദിവസം പോലും മുടക്കാതിരിക്കുക.

∙ നമുക്കു താങ്ങാവുന്ന ആസനങ്ങളേ ചെയ്യാവൂ; ദിവസവും പരമാവധി ഒന്നര മണിക്കൂർ ധാരാളം.

Advertisment