പലവട്ടം പഞ്ചായത്തിനെയും വനം വകുപ്പിനെയും സമീപിച്ചിട്ടും അധികൃതര്‍ കൈയ്യൊഴിഞ്ഞതോടെ നാട്ടുകാര്‍ സംഘടിച്ചു ഭീഷിണിയായിരുന്ന പെരുന്തേനീച്ചക്കൂട്ടത്തെ തുരത്തി, പെരുവ-കലാം റോഡിന്റെ സൈഡില്‍ കൂട് കൂട്ടിയിരുന്ന അപകടകാരികളായ കാട്ടുതേനീച്ചക്കൂട്ടം മാസങ്ങളായി ജനങ്ങള്‍ക്ക് ഭീഷണിയായിരുന്നു
May 17, 2024 11:44 IST
1 Min read
ഹരിത കര്‍മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കളത്തുക്കടവിലെ കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റത്തെ കുഴിയിലിട്ടു മുടിയോ? മുറ്റം കുഴിച്ച് പ്ലാസ്റ്റിക് കുഴിച്ചു മൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം, കുഴിയെടുത്ത ഭാഗത്ത് പാകിയ തറയോട് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെത്തുടര്‍ന്ന് താഴേയ്ക്ക് ഇരുന്നുപോയതോടെ പ്ലാസ്റ്റിക് കുഴിച്ചിട്ടെന്ന ആക്ഷേപം ഉയരുകയായിരുന്നു
May 17, 2024 11:23 IST
1 Min read
കമ്പത്ത് പുതുപ്പള്ളി സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ഓണ്‍ലൈന്‍ ബാങ്കിങ് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം!, മരിച്ച അഖിലിന് ഓണ്‍ലൈന്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നോയെന്ന സംശയം പങ്കുവച്ച് നാട്ടുകാരും ബന്ധുക്കളും; തുണിക്കട നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടര കോടിയോളം രൂപയുടെ ബാധ്യത വരില്ലെന്നും ബന്ധുക്കള്‍
May 17, 2024 10:28 IST
1 Min read
കോട്ടയത്ത് ഭക്ഷ്യ സാമ്പിളുകളിൽ ഗുണ നിലവാരമില്ലായെന്ന പരിശോധനാ ഫലം ഉണ്ടായിട്ടും നടപടി എടുക്കുന്നതിൽ കാലതാമസം വരുത്തി ശിക്ഷയിൽ നിന്ന് ഹോട്ടൽ - ഭക്ഷ്യ ഉൽപ്പാദകരെ ഒഴിവാക്കാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമം; ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷ ഓഫീസുകളിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ
May 16, 2024 20:12 IST
1 Min read
കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ കാത് ലാബ് മെഷീന്റെ തകരാർ പരിഹരിച്ചു. ഒരാഴ്ചയായി നിർത്തിവെച്ചിരുന്ന ആൻജിയോഗ്രാം പുനരാരംഭിച്ചു. രണ്ട് കാത് ലാബ് യൂനിറ്റുകൾ ഉണ്ടായിരുന്നതിൽ ഒരെണ്ണത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയത് വാങ്ങുന്നതിനുള്ള നടപടികൾ അധികൃതർ ഇനിയും സ്വീകരിച്ചിട്ടില്ല
May 16, 2024 18:14 IST
1 Min read