Advertisment

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം  പ്രവർത്തനോദ്ഘാടനവും വർണ്ണോത്സവ് ചിത്ര രചനാ മത്സരവും

author-image
neenu thodupuzha
New Update

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2023-24 വർഷത്തെ പ്രവർത്തനോദ്ഘാടനവും  വർണ്ണോത്സവ് ചിത്ര രചനാ മത്സരവും അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ  നടന്നു.

Advertisment

യുവജനപ്രസ്ഥാനത്തിന്റെ പതാക ഉയർത്തികൊണ്ട് ആരംഭിച്ച പരിപാടികളുടെ ഉദ്ഘാടനം കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു.

publive-image

കുവൈറ്റ് മഹാ ഇടവക വികാരിയും യുവജനപ്രസ്ഥാനം യൂണിറ്റ് പ്രസിഡണ്ടുമായ ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.  യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയംഗവും യൂണിറ്റ് സെക്രട്ടറിയുമായ ദീപ് ജോൺ സ്വാഗതവും ലേ-വൈസ് പ്രസിഡന്റ് ജോബി ജോൺ കളീക്കൽ നന്ദിയും പറഞ്ഞു.

publive-image

മഹാ ഇടവക സഹവികാരിയും  പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡണ്ടുമായ ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, പ്രസ്ഥാനത്തിന്റെ കുവൈറ്റ് സോണൽ സെക്രട്ടറി സോജി വർഗ്ഗീസ്, യൂണിറ്റ് മുൻ സെക്രട്ടറിയും, സോണൽ പ്രതിനിധിയുമായ ജോമോൻ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു.

publive-image

കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ സഭാരത്നം ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി സ്ഥാപിച്ച  സെന്റ് തോമസ് ഓർത്തഡോക്സ് മിഷൻ സെന്ററിന്റെ ജീവകാരുണ്യ പദ്ധതിയായ വിധവാ പെൻഷൻ സഹായ നിധി ഏറ്റെടുത്ത് നടത്തുന്നതിന്റെ  ഭാഗമായി അതിന്റെ ആദ്യ ഗഡു ട്രഷറാർ ജോമോൻ കളീക്കലിൽ നിന്നും പ്രസിഡണ്ട് ഫാ. ഡോ. ബിജു പാറയ്ക്കൽ ഏറ്റുവാങ്ങി.

അന്തർദേശീയ നേഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ ആതുര സേവന രംഗത്ത് സാന്ത്വന ശുശ്രൂഷ നിർവഹിക്കുന്നവരെ ചടങ്ങിൽ ആദരിക്കുകയും തുടർന്ന് ഇടവകാംഗങ്ങളായ മുതിർന്നവർക്കും  കുട്ടികൾക്കുമായി വർണ്ണോത്സവ് എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ക്രമീകരണങ്ങൾക്ക് പ്രശസ്ത കലാകാരനായ സുനിൽ കുളനട നേതൃത്വം നൽകി.

യുവജനപ്രസ്ഥാനത്തിൽ പുതിയതായി അംഗത്വമെടുത്തവരെ ഫാ. ബിജു ജോർജ്ജ് പാറക്കൽ, ഫാ. ലിജു കെ.  പൊന്നച്ചൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രസ്ഥാനം ഭാരവാഹികളായ ഷൈൻ ജോസഫ് സാം, അനു ഷെൽവി, സുമോദ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment