Editorial
മന്ത്രിസഭ പുന:സംഘടന ചർച്ചകൾ കൊഴുക്കുമ്പോൾ സ്ഥാനത്തിനായുള്ള ചരടുവലിയും തുടങ്ങി. എ.എൻ ഷംസീർ മന്ത്രിയാകുമെന്നും പകരം വീണാ ജോർജ് സ്പീക്കറായെക്കുമെന്ന സൂചനയാണ് പുന:സംഘടനാ വിവാദത്തിന് എരിവും പുളിയും പകരുന്നത്. ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മാറി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയായേക്കും. എൻസിപിയിലാണ് തർക്കം രൂക്ഷം. എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. മുഖം മിനുക്കുമോ പുന:സംഘടന? - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെന്ന വികാരം ഒരു തരംഗമായി ആഞ്ഞടിച്ച് ഇടതു കോട്ടകളെയെല്ലാം തകര്ത്തു. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മന് അനായാസ ജയം. സ്വന്തം പഞ്ചായത്തിലും സ്വന്തം ബൂത്തിൽ പോലും ജെയ്ക് മുമ്പിലെത്തിയില്ല. രണ്ട് ഉപതെരഞ്ഞെടുപ്പുകളിലേയും ജയം പ്രതിപക്ഷത്തിന്റെ ആത്മബലം കൂട്ടും. ഇനി യുഡിഎഫിന്റെ സഞ്ചാര പഥം എങ്ങോട്ട് ? കോണ്ഗ്രസ് നല്കുന്ന നേതൃത്വത്തിന് മുന്നണിയെ ശക്തിപ്പെടുത്താന് എത്രകണ്ടു കഴിയും ? മുന്നില് ചോദ്യങ്ങളേറെ - മുഖപ്രസംഗത്തിൽ ജേക്കബ് ജോര്ജ്
സനാതന ധര്മം എന്നാല് ബ്രാഹ്മണാധിപത്യം തന്നെ! തമിഴ്നാട്ടിലെ ജാതി വ്യവസ്ഥകള്ക്കും വിവേചനങ്ങള്ക്കുമെതിരെ വളർന്നുവന്ന ദ്രാവിഡ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ രൂപമാണ് ഡിഎംകെ. ആ ദ്രാവിഡ മുന്നേറ്റത്തിന്റെ ഇളയ തലമുറക്കാരനായ ഉദയനിധി മാരനാണ് സനാതന ധര്മത്തെയും അതിനു പിന്നിലെ ബ്രാഹ്മണ മേധാവിത്വത്തെയും വെല്ലുവിളിച്ച് തല ഉയര്ത്തി നില്ക്കുന്നത്. ഉത്തരേന്ത്യയില് ഇന്നും മേധാവിത്വം പുലര്ത്തുന്ന ബ്രാഹ്മണ മേധാവിത്വത്തിന് അതു സഹിക്കാനാവാത്ത മഹാപാപം - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
പുതുപ്പള്ളിയുടെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം! പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവുണ്ടാക്കും. പുതുപ്പള്ളിയില് നല്ല ഭൂരിപക്ഷം ചാണ്ടി ഉമ്മന് കിട്ടിയാല് അത് കോണ്ഗ്രസിന് പുതിയ ഊര്ജം നല്കുമെന്നത് തീര്ച്ച. അരനൂറ്റാണ്ട് കോൺഗ്രസിനൊപ്പം നിന്ന മണ്ഡലത്തിൽ സിപിഎമ്മിന് ചലനം സൃഷ്ടിക്കാനാകുമോ? -മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
അദാനിക്കെതിരെ മാധ്യമ കൂട്ടായ്മ ഉയർത്തിയ ആരോപണം കൊള്ളുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെ! ഓഹരി വാങ്ങാനും വില്ക്കാനും അദാനി വ്യാജ കമ്പനികളെ നിയോഗിച്ചുവെന്ന് തെളിഞ്ഞാൽ പ്രതിക്കൂട്ടിലാവും. ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്' എന്ന ഡോക്യുമെന്ററിക്കു ശേഷം ലോകത്തെ പ്രബലമായൊരു മാധ്യമ പ്രവര്ത്തക കൂട്ടായ്മ വീണ്ടും മോദിയെ ലക്ഷ്യം വെച്ചിരിക്കുന്നു. ഒസിസിആര്പി സംഘടനയുടെ കണ്ടെത്തൽ മോദിയും അദാനിയും എങ്ങനെ പ്രതിരോധിക്കും? -മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
ഐഎസ്ആര്ഒയിലെ ശാസ്ത്രജ്ഞന്മാര്ക്ക് ഇന്നു താരപദവി! ഇന്ത്യയെ വാനോളം ഉയർത്തിയ ഈ ശാസ്ത്ര വിജയത്തിന് പിന്നിൽ നെഹ്റുവിന്റെ ദീർഘവീക്ഷണവുമുണ്ട്. ഹോമിഭാഭയും വിക്രം സാരാഭായിയും നെഹ്റുവിന്റെ പ്രതീക്ഷകള് വലിയ മികവോടെ പൂര്ത്തിയാക്കി. ഇന്ത്യയിലെ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില് പഠിച്ചു വന്ന ഐഎസ്ആര്ഒയിലെ ശാസ്ത്രജ്ഞന്മാരുടെ ഈ നേട്ടത്തിൽ ഓരോ ഭാരതീയനും അഭിമാനിക്കാം - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
ചന്ദ്രന്റെ മണ്ണില് ഇന്ത്യയുടെ പാദമുദ്ര! ലോകത്തിന്റെ ശാസ്ത്ര മുന്നേറ്റത്തില് രാജ്യം ഒരു സുവര്ണാദ്ധ്യായം എഴുതിച്ചേര്ത്തിരിക്കുന്നു. ജവഹര്ലാല് നെഹ്റു തുടങ്ങിവെച്ച ഐഎസ്ആര്ഒ എന്ന വലിയ ദൗത്യത്തിന്റെ നേട്ടം കൂടിയാണ് ഈ വിജയം. ഇന്ത്യന് ശാസ്ത്രത്തിന്റെ കരുത്ത് ഇന്ത്യന് യുവത്വം തന്നെയാണ്. അതുതന്നെയാണ് ഇന്ത്യയുടെ നേട്ടവും! -മുഖപ്രസംഗത്തില് ജേക്കബ് ജോര്ജ്
കേരളത്തിലെ കോണ്ഗ്രസില് ഇനി ഒന്നാമന് ശശി തരൂര് തന്നെ! ദേശീയ തലത്തിലും അവഗണിക്കാനാകാത്ത ശക്തിയായി തരൂര് വളര്ന്നിരിക്കുന്നു. ഇത് രമേശ് ചെന്നിത്തലയ്ക്ക് സഹിക്കാനാകുന്ന കാര്യമല്ല. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേയ്ക്കു വന്ന രമേശ് തരൂരിനെക്കാള് വളരെ മുതിര്ന്ന നേതാവാണ്. സഭയിലും പുറത്തും അതിഗംഭീരമായി സംസാരിക്കുന്ന തരൂരിനെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യകത കോൺഗ്രസ് മനസിലാക്കിയിരിക്കുന്നു. ശശി തരൂർ ഒന്നാമനാവുമ്പോൾ കേരള രാഷ്ട്രീയം അടിമുടി മാറും! -മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
സ്വാതന്ത്ര്യദിനത്തില് മോദി പറഞ്ഞു ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന്, അതേദിവസം പിണറായി പറഞ്ഞു കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന്. രണ്ട് കാഴ്ചപ്പാടിലുമുള്ള വ്യത്യാസമാണു പ്രധാനം. വികസിത രാജ്യമാവുമ്പോൾ ഇന്ത്യ സമ്പന്നരുടേത് മാത്രമാകും! അപ്പോള് ഇന്ത്യയിലെ പാവപ്പെട്ടവര് എന്തുചെയ്യും? ജനങ്ങള് രാജ്യത്തു പട്ടിണികിടക്കുമ്പോള് വികസിത രാജ്യമെന്ന പേരു നേടിയിട്ട് തുള്ളിച്ചാടാന് ഏതു ഭരണാധികാരിക്കു കഴിയും? - മുഖപ്രസംഗത്തില് ജേക്കബ് ജോര്ജ്