Column
കോൺഗ്രസിന്റെ കരുത്ത് ഈ വിഴുപ്പ് അലക്കലും പാർട്ടിക്കുള്ളിലെ പബ്ലിക് ഓഡിറ്റിംങ്ങും തന്നെ ! കോൺഗ്രസ് നേതാക്കൾ തെറ്റ് ചെയ്താൽ സിപിഎമ്മിനെക്കാൾ വേഗത്തിൽ വിമർശിക്കുന്നത് കോൺഗ്രസുകാർ. കോൺഗ്രസ് മന്ത്രിക്ക് ഒരഴിമതി നടത്തണമെങ്കിൽ ആദ്യം ഭയക്കേണ്ടത് സ്വന്തം സഹപ്രവർത്തകരെ, പിന്നെയാണ് പ്രതിപക്ഷം. ആ പാർട്ടിയിൽ സുധാകരനും സതീശനും എന്തോ പറഞ്ഞെന്ന് പറഞ്ഞിട്ടെന്ത് കാര്യം ! നേതാവിന്റെ തെറ്റ് കണ്ടിട്ട് പഞ്ച പുശ്ചമടക്കി 'മന്നവേന്ദ്ര വിളങ്ങുന്നു.. നിൻ മുഖം' എന്ന് പാടാൻ കോൺഗ്രസുകാരെ കിട്ടില്ല - നിലപാടിൽ കിരൺജി
പി.പി മുകുന്ദന് എന്ന ആവേശം; ഒരിക്കലും ബിജെപിയിലേയ്ക്കു തിരികെ വരാന് കഴിയില്ലെന്നറിയാമെങ്കിലും അവസാനം വരെ അങ്ങനെയൊരു വിളി വരുമെന്ന് കാത്തിരുന്ന അദ്ദേഹത്തെ തേടിയെത്തിയത് മരണത്തിന്റെ വിളിയാണ്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായി എത്തിയ മുകുന്ദന് കേരള രാഷ്ട്രീയത്തില് ഒരു ശക്തികേന്ദ്രമായി ഉയര്ന്നു. ഹിന്ദുത്വ രാഷ്ട്രീയത്തില് ഒരു തികഞ്ഞ മതേതര വാദിയായിരുന്ന പി.പി മുകുന്ദന് ഇനി ഓർമ - അള്ളും മുള്ളും പംങ്തിയില് ചീഫ് എഡിറ്റര് ജേക്കബ് ജോര്ജ്
തെരഞ്ഞെടുപ്പ് ജയിക്കാന് നാടിളക്കുന്ന പ്രചരണം മാത്രം പോരാ, കിറുകൃത്യമായ തന്ത്രങ്ങളും അത് പ്രയോഗിക്കാനറിയുന്ന നേതാക്കളും വേണമെന്ന് തെളിയിക്കുകയാണ് പുതുപ്പള്ളി. എല്ലാ തന്ത്രങ്ങളുടെയും ആശാനായിരുന്നു ഉമ്മന് ചാണ്ടിയെങ്കില് പുതിയ ആശാനായി മാറിയിരിക്കുകയാണ് വിഡി സതീശന്. പണിയറിയുന്നവരെ ഒപ്പം നിർത്തിയുള്ള വിഡിയുടെ തന്ത്രത്തിന്റെ വിജയം കൂടിയാണ് പുതുപ്പള്ളി - അള്ളും മുള്ളും പംങ്തിയില് ചീഫ് എഡിറ്റര് ജേക്കബ് ജോര്ജ്
രാഷ്ട്രീയത്തിൽ ചില കടന്നലുകൾ കയറിക്കൂടിയപ്പോഴാണ് കേരളം ഇങ്ങനെയുള്ള ജീർണ്ണതയിലേക്ക് നീങ്ങിയത്. രാഷ്ട്രീയം മാത്രം പറഞ്ഞിരുന്നിടത്ത് പെണ്ണും കള്ളും കഞ്ചാവും കടന്നുകൂടി. തിരഞ്ഞെടുപ്പുകൾ ജയിക്കുവാൻ ആരെയും എന്തും പറയുന്ന സ്ഥിതി. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിലും അതുകഴിഞ്ഞുമൊഴുകിയ ജനങ്ങള് വേറിട്ടൊരു രാഷ്ട്രീയത്തിന്റെ ആരാധകരാണ്. അത് മനസിലാക്കാത്തവർക്ക് പുതുപ്പള്ളി ആവർത്തിക്കും - ദാസനും വിജയനും
രാഷ്ട്രീയം കളിക്കാനല്ല ഉച്ചകോടി: ഒറ്റ തെരഞ്ഞെടുപ്പ്, ഭാരതം എന്ന പേരു മാറ്റം തുടങ്ങിയവ പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമാണെങ്കിലും ഇതിന്റെ പേരിൽ ജനകീയ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാമെന്നതാകും ബിജെപിയുടെ താത്പര്യം: ജോര്ജ്ജ് കള്ളിവയലില് എഴുതുന്നു
മണിപ്പൂരിൽ കേന്ദ്രീകൃതമായി നടക്കുന്നത് കേരളത്തിൽ അങ്ങിങ്ങായി പലപ്പോഴായി അരങ്ങേറുന്നു. ആലുവയിലെ പൊന്നോമനയുടെ ദുരന്തവും മണിപ്പൂരിലെ നടുക്കുന്ന കാഴ്ചകളും തമ്മിലെന്ത് വ്യത്യാസം ? മലയാളിയുടെ നന്മമനസ് കൈമോശം വന്നോ ? ആലുവയും വാളയാറും വണ്ടിപ്പെരിയാറുമെല്ലാം അരാജകത്വത്തിന്റെ സിംബലുകൾ ! ഈ പോക്ക് പോയാൽ എല്ലാം ശരിയാകുമോ ? - ദാസനും വിജയനും എഴുതുന്നു
വിലകൂട്ടി വില കൂട്ടി യുവാക്കളെ മദ്യത്തില് നിന്നകറ്റിയത് സര്ക്കാര് ? ഒരു ചെറുതടിച്ചു വാഹനമോടിച്ചാലും പോലീസ് പിടിക്കുമെന്നായതും യുവാക്കളെ മയക്കു മരുന്നിലേയ്ക്ക് എത്തിച്ചു. സര്ക്കാര് കൂലിക്ക് പ്രസംഗിക്കുന്ന സാംസ്കാരിക നായകരുടെ വാക്ക് കേട്ടപ്പോള് ഒരു തലമുറ നടന്നടുത്തത് ലഹരിയിലേയ്ക്ക്. ചികിത്സ രോഗത്തിനാകരുത്, രോഗകാരണത്തിനാകണം. അതില്ലാതെ കുരുന്നിന് കൊടുക്കുന്ന മാപ്പിനെന്തര്ത്ഥം ?- ദാസനും വിജയനും