Current Politics
ആ കേസുകളെല്ലാം സര്‍ക്കാര്‍ പിന്‍വലിക്കുമോ ? ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത 9000 ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 27,000 പേര്. ഇവരില്‍ ഭൂരിഭാഗവും ഇന്നും നിയമ നടപടികള്‍ നേരിടുന്നു. സര്‍ക്കാരിന്റെ മനമാറ്റത്തില്‍ ഇവര്‍ക്കും നിയമ നടപടികളില്‍ നിന്നു മോചനം ഉണ്ടാകുമോ ?
മിസൈലും ഡ്രോണും പോർവിമാനങ്ങളുമെല്ലാം സ്വയം തിരിച്ചറിഞ്ഞ് തകർക്കാനും തിരിച്ചടിക്കാനും സുദർശൻ ചക്ര സജ്ജമാവുന്നു. അതിർത്തികളിൽ വിന്യസിക്കുന്നത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനം. വരുന്നത് അയൺഡോമിനെ വെല്ലുന്ന വ്യോമപ്രതിരോധം. വിവരശേഖരണം കൂട്ടാൻ കൂടുതൽ ചാര ഉപഗ്രഹങ്ങളും. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ പ്രതിരോധം കടുപ്പിക്കുന്നത് ഇങ്ങനെ
കേരളത്തിലെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥരിലൊരാൾ. ഐഎഎസ് അസോസിയേഷന്റെ പ്രസിഡന്റ്. ഡോ. ബി അശോകിനെ പ്രതികാരബുദ്ധിയോടെ പന്ത് തട്ടുംപോലെ തട്ടിക്കളിച്ച് സർക്കാർ. എട്ടു മാസത്തിനിടെ അശോകിനെ ലക്ഷ്യമിട്ട് മൂന്നാം നടപടി. അശോകിനെ തെറിപ്പിച്ചത് ജൂനിയർ ഐഎഎസുകാർക്ക് നൽകുന്ന കെടിഡിഎഫ്സി എം.ഡിക്കസേര. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കോർപറേഷനിലേക്ക് മികച്ച ഐഎഎസ് ഉദ്യോഗസ്ഥനെ തെറിപ്പിക്കുമ്പോൾ
പ്രതിപക്ഷ നേതാവിനെതിരെ ഒരു ദിവസം 10 മുതല്‍ 12 വരെ കാര്‍ഡുകളും വീഡിയോകളും സിപിഎം സംസ്ഥാന തലത്തില്‍ തയ്യാറാക്കും. ഇത് വ്യാപകമായി പ്രചരിപ്പിക്കാന്‍ അംഗങ്ങള്‍ക്കു നിര്‍ദേശം.. പ്രതിപക്ഷ നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ സിപിഎമ്മിന്റെ സൈബര്‍ തന്ത്രം. നേതൃത്വം നികേഷ് കുമാറും ടീമും.. രണ്ടു പ്രമുഖ ചാനലുകളും സിപിഎമ്മിന്റെ കുപ്പിയില്‍
'സ്വാമിയല്ലാതൊരു ശരണമില്ല'. പ്രതിസന്ധിയിൽ ശബരിമലയേയും അയ്യപ്പനെയും ഇറക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം പരിപാടിയെന്ന് സൂചന. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും പരീക്ഷിച്ചത് ഇതേ തന്ത്രം. വിദ്യാഭ്യാസ ബില്ലിനെതിരായ സമരം പൊളിക്കാൻ പുറത്തെടുത്തതും ശബരിമല തീവെയ്പ്പ് കേസ് റിപ്പോർട്ട്
ആഗോള അയ്യപ്പ സംഗമത്തിന് രൂപപ്പെടുന്ന നേതൃത്വം രാഷ്ട്രീയ വിമുക്തമാവണം. നിർദ്ദേശം മുന്നോട്ട് വെച്ച് എൻഎസ്എസ്. ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെയുള്ള വികസന പ്രവർത്തനം നടക്കണമെന്നും ജി. സുകുമാരൻ നായർ. സർക്കാരിൽ പൂർണ്ണ വിശ്വാസമെന്ന എൻ. സംഗീത് കുമാറിന്റെ നിലപാട് തള്ളി ജനറൽ സെക്രട്ടറി
'സ്വാമിയേ ശരണമയ്യപ്പ'. ദേവസ്വം ബോർഡിന്റെ ആഗോള അയ്യപ്പ സംഗമം വിവാദത്തിൽ. സംഗമത്തിന് രാഷ്ട്രീയമാനങ്ങളുണ്ടെന്നും ഹിന്ദുവോട്ടിനായുള്ള സിപിഎം ശ്രമമെന്നും ബിജെപി. ന്യൂനപക്ഷ പ്രീണനം അവസാനിപ്പിച്ച് ഭൂരിപക്ഷ പ്രീണനം നടത്താൻ ശ്രമമെന്ന് യുഡിഎഫ്. പരിപാടി സർക്കാർ നടത്തുന്നതല്ലെന്ന് മുഖ്യമന്ത്രി. നാമജപ ഘോഷയാത്രക്കാലത്തെ കേസുകൾ പിൻവലിക്കപ്പെട്ടിട്ടില്ലെന്നും വാദമുയരുന്നു