Advertisment

കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, കേരളാ അസംബ്ലി ഇലക്ഷന്‍ വെര്‍ച്വല്‍ (സൂം) ഡിബേറ്റ് മാര്‍ച്ച് 26ന് വൈകുന്നേരം 8 മണിക്ക് (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം)

New Update

publive-image

Advertisment

ഹ്യൂസ്റ്റന്‍: ആസന്നമായ കേരളാ അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തില്‍, കേരളാ ഡിബേറ്റ് ഫോറം, യുഎസ്എ അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ
കേരളാ അസംബ്ലി ഇലക്ഷന്‍-വെര്‍ച്വല്‍ (സൂം) ഡിബേറ്റ് - സംവാദം - മാര്‍ച്ച് 26ന്, വെള്ളിയാഴ്ച്ച വൈകുന്നേരം, 8 മണി മുതല്‍ (ന്യൂയോര്‍ക്ക് ടൈം) സംഘടിപ്പിക്കുന്നു, രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ക്കും ഈ അസംബ്ലി ഇലക്ഷന്‍ അത്യന്തം വിധി നിര്‍ണ്ണായകമാണ്. അവിടത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങളും, തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും അമേരിക്കന്‍ മലയാളികളേയും ഒരു പരിധിവരെ ബാധിക്കുന്നു.

അമേരിക്കയിലെ മാത്രമല്ല ലോകത്തിന്‍റെ ഏതു ഭാഗത്തുള്ളവര്‍ക്കും വെര്‍ച്വല്‍ (സൂം)
പ്ലാറ്റുഫോമിലൂടെ ഈ ഇലക്ഷന്‍ സംവാദത്തില്‍-ഡിബേറ്റില്‍ പങ്കെടുക്കാവുന്നതാണ്.
ഇന്ത്യയില്‍ വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ അനേകം ഇന്ത്യന്‍ വംശജര്‍
അമേരിക്കയില്‍ അധിവസിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയ ഭരണ അടിയൊഴുക്കുകള്‍ അവരെ ഏവരെയും വിവിധ തരത്തില്‍ ബാധിക്കാറുണ്ട്. പലര്‍ക്കും ഇന്ത്യയില്‍ ബന്ധുക്കളുണ്ട്, സ്വത്തുക്കളുണ്ട്. അവിടത്തെ വിവിധ ഭരണ തട്ടകങ്ങളിലുള്ള കാര്യക്ഷമതയില്ലായ്മ, അഴിമതി, സ്വജനപക്ഷപാതം, അരക്ഷിതാവസ്ഥ, പ്രവാസിചൂഷണങ്ങള്‍, പാസ്പോര്‍ട്ട്, വിസാ, ടാക്സ് തുടങ്ങിയവയെപറ്റിയൊക്കെ നിരവധിപേര്‍ ആശങ്കാകുലരാണ്.

ഈ ചുറ്റുപാടില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെയും, മുന്നണികളുടെയും, മാനിഫെസ്റ്റോയും, പ്രകടനപത്രികകളും വാഗ്ദാനങ്ങളും പഴയകാല ട്രാക്ക് റിക്കാര്‍ഡുകളും പരിശോധിക്കുന്നതും മനസ്സിലാക്കുന്നതും അഭികാമ്യമാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്ന വിവിധ കക്ഷികളുടെയും വ്യക്തികളുടെയും ഓവര്‍സീസ് പ്രതിനിധികളും സംഘടനാ നേതാക്കളും ഈ ഡിബേറ്റില്‍ പങ്കെടുക്കും.

എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികളുടെയും ഓവര്‍സീസ്-അമേരിക്കന്‍ പ്രതിനിധികളും
നേതാക്കളുമായി കേരള ഡിബേറ്റ് ഫോറം പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
അതിനാല്‍ ഇതൊരു, ഈ പ്രസ്സ്റിലീസ് പ്രത്യേക ക്ഷണമായി കണക്കാക്കി പ്രവര്‍ത്തകരും
പ്രതിനിധികളും, പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലായിരുന്നപ്പോള്‍ തിളക്കമാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവരും ഈ സംവാദത്തില്‍ ക്രിയാത്മകമായി പങ്കെടുക്കുമെന്ന് കരുതുന്നു. സാമൂഹ്യ-സാംസ്ക്കാരിക സംഘടനാ പ്രവര്‍ത്തകരും, എഴുത്തുകാരും, സാഹിത്യകാരന്മാരും വിവിധ ദൃശ്യശ്രാവ്യ പത്രമാധ്യമ പ്രമുഖരും ഈ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ സംവാദത്തില്‍ ആദ്യവസാനം പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏവരെയും സവിനയം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. മുഖ്യമായി വിവിധ രാഷ്ട്രീയ കൂട്ടുകക്ഷി മുന്നണികളാണ് ഈ തെരഞ്ഞെടുപ്പ് ഗോദായില്‍ കൊമ്പുകോര്‍ക്കുന്നത്.

ഇതില്‍ മുഖ്യമായ എല്ലാ കക്ഷികളുടെയും അമേരിക്കന്‍ പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഈ ഡിബേറ്റില്‍ കാര്യമാത്രപ്രസക്തമായി സമയപരിധിക്കുള്ളില്‍ നിന്ന് സംസാരി്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിബേറ്റില്‍ സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും
സൗകര്യമുള്ളപോലെതന്നെ പേരുപോലും പറയാതെ, വെളിപ്പെടുത്താതെ ഒരു നിശബ്ദ
ശ്രോതാവായും ആര്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഈഡിബേറ്റ് -ഓപ്പണ്‍ ഫോറത്തിന്‍റെ പ്രത്യേകത വിവിധ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ക്കും പൊതുജനങ്ങള്‍ക്കും തുല്യസമയവും പ്രാധിനിധ്യവും നല്‍കി പറ്റുന്നത്ര ജനകീയ ആശയങ്ങളും, സ്പന്ദനങ്ങളും പ്രകടമാക്കുകയാണു ലക്ഷ്യം. അഞ്ചോ ആറോ ആളുകള്‍ പാനലിസ്റ്റുകളായി തുടര്‍ച്ചയായി അങ്ങു സംസാരിച്ചു പോകുകയല്ലാ ഇവിടെചെയ്യുന്നത്. അവരോടു മാത്രമല്ല ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത്. അവര്‍ മാത്രമല്ല ഉത്തരങ്ങള്‍ തരാന്‍ ബാദ്ധ്യസ്ന്ഥര്‍. അവതരണത്തില്‍ കക്ഷിഭേദമന്യെ തികച്ചും നിഷ്പക്ഷതയും, നീതിയും പുലര്‍ത്തുന്ന കേരളാ ഡിബേറ്റ് ഫോറത്തിന്‍റെ ഈ സംവാദ പ്രക്രീയയില്‍ ഏവരും മോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും,
അഭ്യര്‍ത്ഥനകളും ദയവായി കര്‍ശനമായി പാലിക്കേണ്ടതാണ്.

ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര സംവാദത്തില്‍ അമേരിക്കയിലെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ബൃഹത്തായ ഈ രാഷ്ട്രീയ തെരഞ്ഞെടുപ്പ് സംവാദത്തിന്‍റെ നടത്തിപ്പിനും വിജയത്തിനും, പങ്കെടുക്കുന്ന എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്. ഈ ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍ തല്‍സമയം ഫെയ്സ്ബുക്ക്, യൂ ട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയയ്ക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്.

ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി, തുടര്‍ന്ന് പാസ് വേഡ് കൊടുത്തു കയറുക.

മാര്‍ച്ച് 26ന്, വെള്ളിയാഴ്ച്ച വൈകുന്നേരം, 8 മണി മുതല്‍ (ന്യൂയോര്‍ക്ക് ടൈം)-ഈസ്റ്റേണ്‍
സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും ഡിബേറ്റ് തുടങ്ങുക. അമേരിക്കയിലെ വിവിധ
ഭാഗങ്ങളിലുള്ളവര്‍ക്ക് 8 പിഎം എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്‍റെ
അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ (സൂം) ഡിബേറ്റില്‍
പ്രവേശിക്കാവുന്നതാണ്.

കേരളത്തില്‍ നിന്നും ഡിബേറ്റില്‍ സംബന്ധിക്കുന്നവരുടെ തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക. അത് മാര്‍ച്ച് 27 ശനിയാഴ്ച രാവിലെ 5.30 മുതല്‍ 'സും' മീറ്റിംഗില്‍ കയറാം. കേരളത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ക്കോ അവരുടെ ഏജന്‍റുമാര്‍ക്കോ, ആര്‍ക്കു വേണമെങ്കിലും ഡിബേറ്റില്‍ കയറി പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:
എ.സി. ജോര്‍ജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, തോമസ് ഓലിയാല്‍കുന്നേല്‍ : 713-679-9950, സജി കരിമ്പന്നൂര്‍ : 813-401-4178, തോമസ് കൂവള്ളൂര്‍ : 914-409-5772, കുഞ്ഞമ്മ മാതൃു : 281-741-8522. സൂം മീറ്റിങ്ങില്‍ പ്രവേശിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കു ഉപയോഗിക്കുക.

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

അല്ലെങ്കില്‍, സൂം ആപ്പു തുറന്നു എഡൈി, പാസ്സ്‌വേഡ്‌ കൊടുത്തു കയറുക.

Meeting ID: 223 474 0207
Passcode: justice 

us news
Advertisment