Advertisment

പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെ ബാധകം; ശാരീരിക മുറിവുകളേക്കാൾ കഠിനമാണ് മാനസിക മുറിവുകളെന്ന് കോടതി

നഗ്നവീഡിയോ പരസ്യമാക്കുന്നത് മനസ്സിൽ മായാത്ത മുറിവുണ്ടാക്കും. കേസിന്റെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ജാമ്യം അനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.

New Update
court

ബെംഗളൂരു: പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെ ബാധകമാണെന്ന്  സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി. യുവാവിനെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്ത്രീയുൾപ്പെടെ മൂന്നു പ്രതികളാണ് ജാമ്യഹർജി നൽകിയത്.

Advertisment

പുരുഷന്റെയും സ്ത്രീയുടെയും ശരീരം എല്ലായ്‌പ്പോഴും പവിത്രമായിട്ടാണ് കണക്കാക്കുന്നതെന്നും ശാരീരിക മുറിവുകളേക്കാൾ കഠിനമാണ് മാനസിക മുറിവുകളെന്നും ജഡ്ജി മുംതാസ് പറഞ്ഞു.

നഗ്നവീഡിയോ പരസ്യമാക്കുന്നത് മനസ്സിൽ മായാത്ത മുറിവുണ്ടാക്കും. കേസിന്റെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ജാമ്യം അനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.

കടം വാങ്ങിയ പണം തിരിച്ചു നൽകാൻ താമസിച്ചതിനാണ് യുവതിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദിച്ച് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. 

Advertisment