Advertisment

അഖിലേന്ത്യ കബഡി മത്സരം 21 ന്  ഞായറാഴ്ച ഒരുക്കങ്ങൾ പൂർത്തിയായി

author-image
ഗള്‍ഫ് ഡസ്ക്
New Update
publive-image
Advertisment
അബുദാബി :  അബുദാബിയിലെ കാസറഗോഡ് ജില്ലക്കാരായ പ്രവാസികളുടെ കുടുംബകൂട്ടായ്മയായ പയസ്വനി അബുദാബി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി മത്സരം, പയസ്വിനി കബഡി ചാമ്പ്യൻഷിപ്പ്  2023, ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.  മെയ്‌ 21 ഞായറാഴ്ച രാവിലെ 11 മുതൽ  അബുദാബി അൽ നഹ്ദ നാഷണൽ സ്കൂൾ ഫോർ ഗേൾസിലാണ് മത്സരം നടക്കുക. കേരളം, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പത്തിലധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
പേര് കൊണ്ടും പെരുമകൊണ്ടും കളിക്കളം അടക്കി വാഴുന്ന ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി താരങ്ങൾ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി മത്സരിക്കും. ബാംഗ്ലൂർ ബുൾസിന്റെ ഹർമൻജിത്ത് സിംഗ്, പുനേരി പൾട്ടന്റെ ബാബു, തെലുങ്ക് ടൈറ്റൻസിന്റെ ആദർശ്, ഷിയാസ്, പാറ്റ്ന  പൈറേറ്റസിന്റെ രഞ്ജിത്ത് നായിക്ക്, ബാങ്ക് ഓഫ് ബറോഡയുടെ വിശ്വരാജ്, കർണാടക സ്റ്റേറ്റ് ജൂനിയർ താരങ്ങളായ കലന്തറ് ഷാ, നസീർ ഉള്ളാൾ, ഇന്ത്യൻ കസ്റ്റംസിന്റെ പ്രഗത്ഭ താരം അനൂപ് ആറാട്ട്കടവ്, ദേശീയ കബഡിതാരവും യു പി യോദ്ധാസ് ടീം അംഗവുമായ സാഗർ ബി കൃഷ്ണ അച്ചേരി, കാസറഗോഡൻ കളിയഴകിന്റെ സുൽത്താൻ സമർ കൃഷ്ണ, തമിഴ് തലൈവാസിന്റെ അതുൽ മാടി, തമിഴ്നാട് സ്റ്റേറ്റ് ജൂനിയർ താരം രാജ,ആൽവാസ് മംഗളൂരു യൂണിവേഴ്സിറ്റി താരങ്ങളായ ധീക്ഷിത്, ഭാരത് ഷെട്ടി, ശ്രാവൺ ഇറ തുടങ്ങിയ പ്രഗത്ഭ താരങ്ങൾ മത്സരിക്കും.
ന്യൂസ്റ്റാർ മംഗളൂർ, O2 പൊന്നാനി, ഫ്രണ്ട്സ് ആറാട്ട് കടവ്, ന്യൂ മാർക്ക്‌ മംഗളൂർ, കൂടല്ലൂർ സ്പോർട്സ് ക്ലബ് തമിഴ്‌നാട്, തുടങ്ങിയ  പത്തിലധികം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക.  ദക്ഷിണേഷ്യയിലെ കായിക ഇനമായ കബഡി ഷാർജ, ദുബൈ എന്നിവിടങ്ങളിൽ വിവിധ  സംഘടനകൾ മത്സരം സംഘടിപ്പിക്കാറുണ്ടെങ്കിലും അബുദാബിയിൽ അപൂർവമായാണ്  സംഘടിപ്പിക്കാറുള്ളത്. കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട കായിക വിനോദങ്ങളിൽ ഒന്നായ  കബഡിയെ അബുദാബി   എമിറേറ്സിൽ കൂടുതൽ ജനകീയമാക്കുക എന്നതാണ്  ടൂർണമെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.അബുദബിയിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെടുന്ന വിപുലമായ സംഘാടക സമിതിയാണ് കബഡി ചാംപ്യൻഷിപ്പിന് നേതൃത്വം നൽകുന്നത്.
വാർത്ത സമ്മേളത്തിൽ സംഘാടക സമിതി മുഖ്യ രക്ഷാധികാരി എ. കെ.ബീരാൻ കുട്ടി, രക്ഷാധികാരിമാരായ പദ്മനാഭൻ.പി , ജനറൽ കൺവീനർ ടി .വി. സുരേഷ്‌കുമാർ , വൈസ് ചെയർമാൻമ്മാരായ സലിം ചിറക്കൽ , ജയകുമാർ പെരിയ, പയസ്വിനി പ്രസിഡന്റ് ശ്രീജിത്ത് കുറ്റിക്കോൽ , സെക്രട്ടറി ദീപ ജയകുമാർ, ട്രെഷറർ വാരിജാക്ഷൻ ഒളിയത്തടുക്ക, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ ആയ വി.ടി.വി.ദാമോദരൻ, അനൂപ് നമ്പ്യാർ, കെ കെ ശ്രീവത്സൻ, ഉമേഷ് കാഞ്ഞങ്ങാട് ,സുനിൽ പാടി, വിശ്വംഭരൻ കാമലോൻ, ഹരീഷ് ആയമ്പാറ, ,രാധാകൃഷ്ണൻ ചെർക്കള പ്രദീപ് കുറ്റിക്കേൾ എന്നിവർ സംബന്ധിച്ചു
Advertisment