Advertisment

പ്രാണരക്ഷാര്‍ഥം പുരുഷ സുഹൃത്തിനൊപ്പം ഒരു ട്രക്കിന്റെ അടിയില്‍ അഭയം തേടി, അക്രമികളുടെ കണ്ണില്‍പ്പെടാതെ മരിച്ചതുപോലെ കിടന്നത് മണിക്കൂറുകളോളം: ഒടുവില്‍ യുവതിയെ വലിച്ചിറക്കി വെടിവച്ച് കൊന്ന് ഹമാസ്

New Update
gasa

ജറുസലം: ഹമാസ് സായുധസംഘം നടത്തിയ ആക്രമണങ്ങള്‍ക്കിടെ, തന്റെ സഹോദരിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേലിലെ പ്രശസ്ത ടെലിവിഷന്‍ അവതാരക മായന്‍ ആദം. മായന്റെ ഇരുപത്തേഴുകാരിയായ സഹോദരി മാപല്‍ ആദമാണ് കൊല്ലപ്പെട്ടത്. 

Advertisment

ഹമാസിന്റെ ആളുകള്‍ തന്റെ സഹോദരിയെ വധശിക്ഷ നടപ്പാക്കുന്നതുപോലെ കൊലപ്പെടുത്തിയതായി മായന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പ്രാണരക്ഷാര്‍ഥം പുരുഷ സുഹൃത്തിനൊപ്പം ഒരു ട്രക്കിന്റെ അടിയില്‍ അഭയം തേടിയ മാപലിനെ, അക്രമികള്‍ പിടിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു.

'ഡാന്‍സിങ് വിത് ദ സ്റ്റാര്‍സ്' എന്ന പരിപാടിയുടെയും ഇസ്രയേലിലെ പ്രശസ്തമായ വാര്‍ത്താ ചാനലിലെയും അവതാരകയായി ശ്രദ്ധ നേടിയ വ്യക്തിയാണ് മായന്‍ ആദം. ഇവരുടെ ഇളയ സഹോദരിയാണ്, ഹമാസ് സായുധ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാപല്‍. മുന്‍പ് ഇസ്രയേല്‍ സൈന്യത്തിലും സേവനം ചെയ്തിട്ടുള്ള മാപല്‍, ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത സൈനിക വേഷത്തിലുള്ള ചിത്രങ്ങളും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തെക്കന്‍ ഇസ്രയേലിലെ കിബുറ്റ്‌സില്‍ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ തന്റെ സഹോദരിക്കു നേരിട്ട ക്രൂരതയുടെ നേര്‍ച്ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെ മായന്‍ ആദം മൂന്നു ലക്ഷത്തിലധികം വരുന്ന തന്റെ ഫോളോവേഴ്‌സിനായി പങ്കുവച്ചു.

സംഗീതവേദിയില്‍ ഹമാസ് നടത്തിയ ആക്രമണത്തിനിടെ ചിതറി ഓടിയ ആളുകള്‍ക്കിടയില്‍പ്പെട്ട മാപല്‍, പ്രാണരക്ഷാര്‍ഥം ഒരു ട്രക്കിനടിയില്‍ അഭയം തേടിയതായി മായന്‍ കുറിച്ചു. അവിടെ മരിച്ചതുപോലെ കിടന്ന് അക്രമികളുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം. 

എന്നാല്‍, ഇതിനിടെ സഹോദരിക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മായന്‍ വ്യക്തമാക്കി. ആണ്‍സുഹൃത്തായ റൂയിക്കൊപ്പമാണ് മാപല്‍ സംഗീത പരിപാടിക്കായി പോയത്. അക്രമികള്‍ നടത്തിയ വെടിവയ്പ്പില്‍ മുതുകില്‍ വെടിയേറ്റ റൂയി, പരുക്കില്‍നിന്ന് മോചിതനായി വരികയാണെന്നും മായന്‍ കുറിച്ചു.

കിടന്നത്. എന്നിട്ടും അക്രമികള്‍ അവളെ കണ്ടെത്തി വധശിക്ഷ നടപ്പാക്കുന്നതുപോലെ കൊലപ്പെടുത്തി. ഇതാണ് അവള്‍ പകര്‍ത്തിയ അവസാന ദൃശ്യം. ഇതാണ് അവളുടെ ഫോണ്‍. മാപലിനു സമീപം മുതുകില്‍ തറച്ച വെടിയുണ്ടയുടെ പരുക്കുമായി അവളുടെ ആണ്‍സുഹൃത്തുമുണ്ടായിരുന്നു. തന്റെ കയ്യില്‍ക്കിടന്ന് എപ്രകാരമാണ് മാപല്‍ ജീവന്‍ വെടിഞ്ഞതെന്ന് ഞങ്ങളോടു വിവരിക്കാന്‍ അദ്ദേഹം ജീവനോടെ ബാക്കിയായി' - മായന്‍ കുറിച്ചു.               

Advertisment