Advertisment

സൗത്ത് കാരോലിനയിൽ നിന്ന് ബൈഡൻ നെവാഡയിലേക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbhhhu7878

നെവാഡ: സൗത്ത് കാരലീനയിലെ പ്രൈമറി വിജയത്തിന് ശേഷം യൂഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്ത് ഡെമോക്രട്ടിക്കു പ്രൈമറി നടക്കുന്ന നെവാഡയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്‌. പാർട്ടി ആദ്യ പ്രൈമറി സൗത്ത് കരളിനയിൽ തന്നെ നടത്തണം എന്ന ബൈഡന്റെ നിർബന്ധം ഉദ്ദേശിച്ച ഫലം കണ്ടതിൽ ബൈഡനും പാർട്ടിയും തൃപ്തർ ആണ്.  

Advertisment

2020 യിൽ നടന്ന പ്രൈമറിയിൽ എതിർ സ്ഥാനാർത്ഥിയെ ക്കാൾ 3% ഇൽ കുറവ് വോട്ട് കൂടുതൽ നേടിയാണ് ബൈഡൻ ജയിച്ചത്. വലിയ കാസിനോകളും ആതിഥേയ സ്ഥാപനങ്ങൾക്കും പ്രസിദ്ധമായ സംസ്ഥാനം വന്നു പോകുന്ന ജനങ്ങളുടെ കണക്കു കൂടുതൽ പറയുന്നു. ഫിലിപിനോ, ചൈനീസ് അമേരിക്കൻ, കറുത്ത വർഗക്കാർ സമൂഹങ്ങൾ ധാരാളം. നഗര, ഗ്രാമ അന്തരം കൂടുതൽ കാണാം. 

ലാസ് വെഗാസ്, റെനോ മെട്രോ പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ വസിക്കുന്നു. 2022 തിരെഞ്ഞെടുപ്പിൽ സ്വാനറെ സീറ്റുകൾ നിലനിർത്തിയെങ്കിലും ഗവർണ്ണർ സ്ഥാനം റിപ്പബ്ലിക്കനുകൾ കൊണ്ട് പോയി. സംസ്ഥാനത്തെ ആറ് തിരെഞ്ഞെടുത്ത സ്ഥാനങ്ങളും രണ്ടു പാർട്ടികളും പങ്കിട്ടെടുത്തിരിക്കുകയാണ്. 2008 നു ശേഷം ഡെമോക്രറ്റിക് ആയി ആണ് സംസ്ഥാനം അറിയപ്പെടുന്നത്.

ഡിസംബറിൽ ബൈഡൻ നെവാഡ സന്ദര്ശിക്കുകയും എട്ടു ബില്യൺ ഡോളറിന്റെ ദേശവ്യാപകമായി നടത്തുന്ന റെയിൽ പ്രോജക്ടുകളുടെ കൂടുതൽ പ്രയോജനം നെവാഡാക്ക്‌ ലഭിക്കും എന്ന് പറയുകയും ചെയ്തു. ഇതെല്ലാം ബൈഡനു അനുകൂലമായ ഘടകങ്ങളാണ്. പ്രൈമറി യിൽ കാര്യമായ എതിർപ്പ് ഇല്ല.

കറുത്ത വർഗക്കാർ തിങ്ങി പാർക്കുന്ന വെസ്റ്റ് സൈഡിൽ ബൈഡൻ ധന സമാഹരണം നടത്തി. എന്നാൽ ഒരു ന്യൂ യോർക്ക് ടൈംസ് സിയന്നാ അഭിപ്രായ സർവേയിൽ നെവാഡയിൽ ബൈഡന്റെ അപ്പ്രൂവൽ റേറ്റിംഗ് 36%  ആണെന്ന് പറഞ്ഞത് ആശങ്ക ഉണർത്തുന്നു. പക്ഷെ എതിരാളികൾക്ക് നാമമാത്രമായി പോലും വെല്ലു വിളി ഉയർത്താൻ കഴിഞ്ഞിട്ടില്ല.

യു എസ ഡെമോക്രസിക്കും മൂല്യങ്ങൾക്കും വലിയ ഭീഷണിയാണ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്നത് എന്ന വാദമാണ് ബൈഡൻ വീണ്ടും വീണ്ടും വോട്ട് നേടാൻ ഉപയോഗിക്കുന്ന മന്ത്രം. ഇത് എത്രത്തോളം വോട്ടർമാർ ഏറ്റെടുക്കും എന്ന് കണ്ടറിയണം.

joe bidden
Advertisment