ദുബായ്: ഷെങ്കന്‍ വിസ ഉപയോഗിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന മാതൃകയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കായും ഏകീകൃത വിസ വരുന്നു. ഏറെ നാളായി ചര്‍ച്ചയിലുള്ള പുതിയ സമ്പ്രദായം ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നാണ് സൂചന.
ഭാവിയില്‍ ക്രൂഡ് ഓയിലിനു ഡിമാന്‍ഡ് കുറയാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ഏകീകൃത വിസ തീരുമാനവുമായി മുന്നോട്ടു പോകുന്നത്. നിലവില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ചെലവും ബുദ്ധിമുട്ടും ഏറെയുള്ള ചില ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്ര ഇതോടെ എളുപ്പമാകും.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവയാണ് ജിസിസി രാജ്യങ്ങള്‍.
നിലവില്‍ 6000 രൂപ മുതല്‍ 9000 രൂപ വരെ മുടക്കിയാല്‍ യുഎഇയിലേക്ക് ടൂറിസ്ററ് വിസ ലഭിക്കുമെന്നിരിക്കെ, 12,000 രൂപ വരെ മുടക്കിയാല്‍ ഏകീകൃത വിസ എടുക്കാന്‍ സാധിക്കും എന്നതാണ് വിനോദസഞ്ചാരികള്‍ക്കുള്ള മെച്ചം. ഈ ഒറ്റ വിസയില്‍ മേഖലയിലെ മിക്ക രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ ടൂറിസ്ററ് വിസയ്ക്കു മാത്രമായിരിക്കും ഈ സൗകര്യം അനുവദിക്കുക.