കോഴിക്കോട്: സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആക്സല്‍ ടെക്നോളജീസിനെതിരെ 5-0 ഗോളിന് ഐപിക്സ് ടെക്നോളജീസ് ജേതാക്കളായി.
സൈബര്‍പാര്‍ക്കും സിഎഎഫ്ഐടി (കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) യും സഹ്യ പ്രീമിയര്‍ ലീഗ് കമ്മിറ്റിയും സംയുക്തമായി സൈബര്‍ സ്പോര്‍ട്സ് അരീനയിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
ഒമ്പത് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ 24 കമ്പനികളുടെ ടീമുകള്‍ മാറ്റുരച്ചു. നാല് ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരിച്ചത്.
അജ്മല്‍ ടി.കെ. ടൂര്‍ണമെന്‍റിലെ മികച്ച താരമായും ഫഹദ് മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ജുനൈദ് കീടക്കാടന്‍ മികച്ച ഡിഫന്‍ഡറും മുഹമ്മദ് ഫവാസ് ടോപ് സ്കോററുമായി. നാലുപേരും ഐപിക്സ് ടെക്നോളജീസീല്‍ നിന്നുള്ളവരാണ്.
സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, ഡെപ്യൂട്ടി മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ബിജേഷ് അധികാരത് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
മെയ് ഏഴിന് വെല്‍കിന്‍വിറ്റ്സ് ടെക്നോളജീസിന്‍റേയും ഡോക്ടോസ്മാര്‍ട്ടിന്‍റേയും കളിയോടെയാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. എല്ലാ ദിവസവും വൈകിട്ട് ഏഴിനായിരുന്നു മത്സരം.