New Update
Advertisment
സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാനുള്ള പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. സെർച്ചിൽ വരുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്ത് വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്. ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യാം.
ഈ വിവരം ആന്‍ഡ്രോയിഡ് പൊലീസ്’ സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്സ്‌കിയാണ് എക്സില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാൽ എല്ലാ ലിങ്കുകളും ഇതുപോലെ കോപ്പി ചെയ്യാനാകില്ല. ഏതെങ്കിലും ആപ്പിലേക്ക് റീ ഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ ഇങ്ങനെ കോപ്പി ചെയ്യാനാകില്ല.
വെബ് ഉപഭോക്താക്കള്‍ക്ക് സെര്‍ച്ച് റിസല്‍ട്ടിനൊപ്പമുള്ള ത്രീ ഡോട്ട് മെനുവില്‍ നിന്ന് നേരിട്ട് ലിങ്കുകള്‍ കോപ്പി ചെയ്യാനാകും. ലിങ്കുകള്‍ക്ക് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്താലും ലിങ്ക് അഡ്രസ് കോപ്പി ചെയ്യാനാകും . ഇന്റര്‍നെറ്റിലെ പരസ്യ വരുമാനത്തില്‍ കൂടുതലും ഗൂഗിളിനാണ് ലഭിക്കുക. കമ്പനിയുടെ പ്രധാന സേവനങ്ങളായ സെര്‍ച്ച്, യൂട്യൂബ്, ജിമെയില്‍ തുടങ്ങിയവ സൗജന്യമായാണ് ഇപ്പോള്‍ നല്‍കുന്നത്.