ഉന്നതഡിഗ്രികളും ഡോക്ടറേറ്റും. ഉയർന്ന ജോലിവാഗ്ദാനം നിരസിച്ചു കൃഷി തെരഞ്ഞെടുത്ത യുവാവിന്‍റെ വിജയഗാഥ ..

Monday, September 18, 2017

ഇതാണ് ഹരിയാനയിലെ യമുനാനഗർ , നിക്കട്പ്പൂർ നിവാസി നിർമ്മൽ സിംഗ്. MA ( English), MA (History),MA (Sociology) , M Phil , കൃഷിയിൽ Phd. ഇതൊക്കെയാണ് അദ്ദേഹത്തിൻറെ വിദ്യാഭ്യാസ യോഗ്യതകൾ. കോളേജ് ലകച്ചറൽ ജോലി നിരസിച്ചുകൊണ്ട് അദ്ദേഹം കൃഷിയിലേക്കു തിരിയുകയായിരുന്നു.

ശാസ്ത്രീയമായി ജൈവവളങ്ങളുപയോഗിച്ചു ഭാരതത്തിന്റെ പ്രസിദ്ധമായ ” ബാസ്മതി അരി ” യാണ് അദ്ദേഹം 40 ഏക്കർ കൃഷിയിടത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ഉയർന്ന നിലവാരവും , ഓർഗൻ കൃഷിരീതികളും അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി. തുണയായി ഒപ്പം പിതാവുമുണ്ടായിരുന്നു. പിതാവിന്റെ മരണശേഷം കുടുംബം മുഴുവൻ നിർമ്മൽ സിങ്ങിന് പിന്തുണയുമായി കൃഷിയിൽ കൂടുകയായിരുന്നു.

നിർമ്മൽ സിംഗിന്റെ കൃഷിരീതികൾ കേട്ടറിഞ്ഞ ബ്രിട്ടനിലെ പ്രസിദ്ധമായ Tilda Rice Land Company അധികൃതർ ഇന്ത്യയിലെത്തി. അവരാണ് ബാസ്മതി അരിയുടെ ബ്രിട്ടൻ ,യൂറോപ്പ് , Middle East , അമേരിക്ക എന്നിവടങ്ങളിലെ വിതരണക്കാർ. അവരുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഒരു മണിഅരിപോലും മാർക്കറ്റിൽ കൊടുക്കാതെ മൊത്തമായും അവർക്കു നൽകുകയാണ് ചെയ്യുന്നത്. ഇതുമൂലം നിർമ്മൽ സിംഗ് 60 ഏക്കർ സ്ഥലം കൂടി പാട്ടത്തിനെടുത്ത് കൃഷി കൂടുതൽ വിപുലമാക്കി.

ഇപ്പോൾ നെല്ലുവിളഞ്ഞു കഴിയുന്പോൾത്തന്നെ ബ്രിട്ടീഷ് കന്പനി അവ വയലേലകളിൽ ശേഖരിക്കുകയും തരം തിരിച്ചു സംസ്കരിച്ചു കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. മറ്റാർക്കും ലഭിക്കാത്ത ഉയർന്ന വിലയാണ് നിർമ്മൽ സിങ്ങിന് അവർ നൽകുന്നത്. കാരണം അത്ര മികച്ച രീതിയിലാണ് അദ്ദേഹം കൃഷി ചെയ്യുന്നത്.

ആധുനിക സംവിധാനങ്ങളുള്ള ഒരു ഫുഡ് പ്രോസസിംഗ് യൂണിറ്റും അദ്ദേഹം നടത്തുന്നു. അവിടെയാണ് ബ്രിട്ടീഷ് കന്പനി അരിയുടെ തരം തിരിച്ചുള്ള പ്രോസസിങ് നടത്തുന്നത്. ഇതിനുള്ള വാടക അവർ പ്രത്യേകമായി നൽകുന്നുണ്ട്.

കന്പനി , നിർമ്മൽ സിംഗിനെ ബ്രിട്ടനിൽ മൂന്നുതവണ കൊണ്ടുപോയി ആധുനിക കൃഷിരീതികൾ പരിശീലിപ്പിക്കുകയും അത് നാട്ടിൽ അദ്ദേഹം പ്രാവർത്തികമാക്കുകയും മചെയ്തിട്ടുണ്ട്. വെള്ളം ലാഭിക്കാൻ സ്പ്രിംഗ്ലർ രീതിയാണ് ഉപയോഗത്തിൽ കൊണ്ട് വന്നിരിക്കുന്നത്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും കൃഷിയിടത്തിൽത്ത ന്നെയാണ് തയ്യാറാക്കുന്നത്. നെൽ കൃഷിക്കൊപ്പം മറ്റു കൃഷികളും ചെറിയ രീതിയിൽ അദ്ദേഹം നടത്തുന്നുണ്ട്. ചോളം, പഴവർഗ്ഗങ്ങൾ എന്നിവ.

അദ്ദേഹത്തിൻറെ മാസാവരുമാനം ഇന്ന് ലക്ഷങ്ങളാണ്. കൃഷിയിൽ നിന്ന് വൻ ലാഭം കൊയ്യുന്ന അദ്ദേഹം അടുത്തതായി 100 ഏക്കർ കൂടി പാട്ടത്തിനോ വിലക്കോ വാങ്ങാനും അവിടെ ബാസ്മതിക്കൊപ്പം മുന്തിയ ഇനം ഗോതന്പും ,പഴവർഗ്ഗങ്ങളും കൃഷി ചെയ്യാനും പദ്ധതിയുണ്ട്. ഇത്തവണ അദ്ദേഹം ലക്ഷ്യമിടുന്നത് ഇന്ത്യൻ മാർക്കറ്റുകളെയാണ്.

രാവിലെ കൃഷിയിടത്തിലെത്തി ജോലിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയശേഷം കൃഷിയിലും മേൽനോട്ടത്തിലും നേരിട്ടാണ് വ്യാപൃതനാകുന്നത്. അഞ്ചു മണിയോടെ വയലിൽ നിന്ന് മടങ്ങുന്ന രീതി ഇപ്പോഴില്ല. വിശ്വസ്തരായ ജോലിക്കാരാണ് ഇന്ന് അദ്ദേഹത്തിൻറെ പിൻബലം. മനസ്സും ശരീരവും പൂർണ്ണമായും കൃഷിക്കായി മണ്ണിൽ സമർപ്പിച്ച അദ്ദേഹത്തിൻറെ വരുമാനം ഇന്ന് ലക്ഷങ്ങളാണ്.

കൃഷിക്കായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച അദ്ദേഹത്തിന് അതിൽനിന്നു ലഭിക്കുന്ന നേട്ടങ്ങളും വളരെ വലുതാണ്. നിർമ്മൽ സിംഗ് അന്പത് ലക്ഷം രൂപ വിലയുള്ള ഓഡി കാറിലാണ് ഇന്ന് യാത്ര ചെയ്യുന്നത്. കൃഷിയിൽ ഡോക്റ്ററേറ്റ് നേടിയ അദ്ദേഹത്തെ ഇപ്പോൾ നാട്ടുകാർ വിളിക്കുന്ന ഓമനപ്പേരാണ് ” കിസാൻ ഡോക്ടർ ” ( കൃഷി ഡോക്ടർ ) എന്ന്.

×