27
Saturday November 2021

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി രൺവീർ സിങ് വേഷമിടുന്ന “83” യുടെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ സംവിധായകന്‍ കബീർ ഖാനാണ് സോഷൃൽ മീഡിയയിലൂടെ ടീസർ പങ്കുവച്ചത്. രൂപം കൊണ്ടും വേഷവിധാനം കൊണ്ടും കപിൽ ദേവായി രൺവീർ എത്തുന്നതിന്‍റെ ചിതങ്ങൾ ഇതിനോടകം സമൂഹ മാധൃമങ്ങളിൽ വൈറലായിരുന്നു. വിവിയൻ റിച്ചാർഡ്‌സിന് മദൻ ലാൽ എറിഞ്ഞ പന്ത് കപിൽ ദേവ് ഇന്തൃൻ ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തിച്ച ക്യാച്ചെടുക്കുന്നതാണ് ടീസറിൽ കാണുന്നത്. സാഖിബ് സലീം, ഹാർഡി സന്ധു, […]

മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒടിടി പ്ലാറ്റ്‌ഫോം ‘ആണ് മാറ്റിനി.ലൈവ്. പ്രശസ്ത നിർമാതാവും പ്രൊജക്റ്റ് ഡിസൈനർ കൂടിയായ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും പൃഥ്വിരാജുമാണ് നിർവഹിച്ചത്. കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്‌സ് ഹണ്ട് വളരെയേറെ ശ്രദ്ധനേടിയിരുന്നു. 30 സംവിധായകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത് മാറ്റിനി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അസുലഭ അവസരമാണ്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ […]

നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  ‘ത തവളയുടെ ത’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ, താരങ്ങളായ ആസിഫ് അലി, സിദ്ദിഖ്, ആൻറണി പെപ്പെ, രജീഷ വിജയൻ, സംവിധായകൻ ജിബു ജേക്കബ് എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. കുട്ടമത്ത് ഹൈസ്കൂളിലെ 1992ലെ മൂന്നാം ക്ലാസിലെ പൂർവ്വകാല ഫോട്ടോ ആണ് പോസ്റ്ററിൽ കാണുന്നത്. ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്‍റെയും, 14/11 സിനിമാസ് എന്നിവയുടെ […]

ജനീവ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ്-19-ന്റെ B.1.1.529 സ്‌ട്രെയിൻ ആശങ്കയുടെ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പ്രഖ്യാപിക്കുകയും അതിനെ ഒമിക്‌റോൺ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. “കോവിഡ്-19 എപ്പിഡെമിയോളജിയിലെ വിനാശകരമായ മാറ്റത്തെ സൂചിപ്പിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന  B.1.1.529 നെ ഒമിക്‌റോൺ എന്ന് പേരിട്ടിരിക്കുന്നു. ആശങ്കയുടെ ഒരു വകഭേദമായി നിശ്ചയിച്ചിരിക്കുന്നു,” യുഎന്‍ ആരോഗ്യ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് വാക്‌സിനുകൾ, പരിശോധനകൾ, ചികിത്സകൾ എന്നിവയിൽ സംപ്രേക്ഷണം, തീവ്രത അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ എന്നിവയിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ […]

കൊച്ചി: സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചി ഇന്‍കം ടാക്‌സ് ടിഡിഎസ് വിഭാഗമാണ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. അടുത്തകാലത്ത് ഓടിടി പ്ലാറ്റഫോമുകളുമായി ഏറ്റവുമധികം സഹകരിച്ച നിർമാതാക്കളാണ് മൂവരും. ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈയിംസ് ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. […]

എറണാകുളത്ത് തോഷിബാ ആനന്ദിന്റെ കമ്പനിയില്‍ വാട്ടര്‍ മീറ്ററിന്റെ സെയില്‍സ് ഓര്‍ഗനൈസറായി ജോലി നോക്കുന്ന സമയത്താണ് ‘ശിവശങ്കരന്‍ നായരു’ടെ ജീവിതത്തെ മാറ്റിമറിച്ച ആ കൂടിക്കാഴ്ച സംഭവിച്ചത്. ‘നീലക്കുയില്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവ് ടി. കെ. പരീക്കൂട്ടിയും സന്തതസഹചാരിയായ സി രാമന്‍കുട്ടി നായരും ‘എറണാകുളം വാര്‍ഫി’ലേക്ക് എന്തോ സാധനം വാങ്ങുവാന്‍ വന്നു. ”സിനിമയൊക്കെ എടുത്ത ആളല്ലേ ചാന്‍സ് വല്ലതും കിട്ടുമോ എന്ന ചോദ്യവുമായി ഒരു പരിചയപ്പെടല്‍. ഞാനല്ല പടം എടുക്കുന്നത് ഇദ്ദേഹത്തോട് ചോദിക്കൂ എന്നു പറഞ്ഞ് രാമന്‍കുട്ടി നായരെ ചൂണ്ടിക്കാണിച്ചു. […]

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 130 പേരാണ്. 413 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3374 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ലണ്ടന്‍: യുകെയിൽ രണ്ട് പേർക്ക് പുതിയ കോവിഡ് വേരിയന്റായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി. ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണെന്ന്‌ സാജിദ് ജാവിദ് പറഞ്ഞു. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

ചെന്നൈ: കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായതിനു പിന്നാലെ നടന്‍ മന്‍സൂര്‍ അലിഖാന്റെ വേറിട്ട പ്രതിഷേധം. ബാത് ടബ്ബിൽ കയറി വെള്ളത്തിലൂടെ പാട്ടും പാടി തുഴയുന്ന നടന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉപയോഗിക്കാത്ത ബാത്ത് ടബ് വഞ്ചിയാക്കി മാറ്റിയായിരുന്നു പ്രതിഷേധം. ഷട്ടില്‍ ബാറ്റില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി തുഴയുണ്ടാക്കിയാണ് ബോട്ട് വെള്ളത്തിലിറക്കിയത്. നുങ്കംപാക്കത്തെ സ്വന്തം വീടിന്റെ പരിസരത്ത് നിന്നുമാണ് ഈ രം​ഗമെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മൻസൂർ അലിഖാൻ തന്നെയാണ് വീഡിയോ പോസ്റ്റ് […]

പ്രണയ സമ്മാനമായി തന്റെ ഭാര്യയ്ക്ക് താജ്മഹലിന്റെ പകര്‍പ്പ് നിര്‍മ്മിച്ചു നല്‍കി മധ്യപ്രദേശില്‍ നിന്നുള്ള ഒരു ഭര്‍ത്താവ്. ഷാജഹാന്‍ മുംതാസിനായി പ്രണയകുടീരമൊരുക്കിയത് മുംതാസിന്റെ മരണശേഷമായിരുന്നുവെങ്കില്‍ ഇവിടെ മധ്യപ്രദേശിലെ ബിസിനസ്സുകാരനായ ആനന്ദ് പ്രകാശ് ചൗക്സി തന്റെ സ്‌നേഹസൗധമരുക്കിയിരിക്കുന്നത് ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ്. പതിനേഴാം നൂറ്റാണ്ടില്‍ തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസിന്റെ വേര്‍പാടില്‍ ഹൃദയം നൊന്താണ് മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ സ്‌നേഹ സ്മാരകമായി താജ്മഹല്‍ നിര്‍മ്മിച്ചത്. ഇവിടെ ആനന്ദ് പ്രകാശ് ചൗക്സിയുടെ പ്രിയപ്പെട്ടയാള്‍ ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ തന്റെ സ്‌നേഹമറിയിക്കാന്‍ പ്രീയ പത്‌നിക്കായി […]

ജയ്പുര്‍: ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയതിന് ജയ്‌സാല്‍മറില്‍ കടയുടമയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. നിദാബ് ഖാന്‍ എന്നായാളെയാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ സിം കാര്‍ഡുകളുടെ കട നടത്തുന്ന ഇയാള്‍ വര്‍ഷങ്ങളായി ഐ.എസ്‌.ഐയ്ക്കായി ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. 2015-ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇയാള്‍ ഐ.എസ്‌.ഐയുടെ കീഴില്‍ 15 ദിവസം പരിശീലനം നേടിയിരുന്നു.

മോഷണം തടയുന്നതിന് ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ച സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നതിന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു ടെക് സ്റ്റോര്‍ ഓരോ മാസവും ചെലവഴിക്കുന്നത് മുപ്പതിനായിരം ഡോളര്‍. ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രോണിക്സ് ശൃംഖലയായ ബി8റ്റാ തുടര്‍ച്ചയായ കവര്‍ച്ചാ ശ്രമങ്ങളെത്തുടര്‍ന്ന് മാന്‍ഹട്ടനിലെ ഹഡ്സണ്‍ യാര്‍ഡിലെ ഒരു ബ്രാഞ്ച് ഇതിനകം പൂട്ടിക്കഴിഞ്ഞു. ഫെബ്രുവരിയില്‍ കവര്‍ച്ചക്കാര്‍ അതിക്രമിച്ചു കയറി രണ്ട് ഹൈ-എന്‍ഡ് ലാപ്ടോപ്പുകള്‍ മോഷ്ടിച്ചതിനെത്തുടര്‍ന്ന് മറ്റൊരു ബ്രാഞ്ചും അടച്ചിട്ടിരിക്കുകയാണെന്ന് സിഇഒ വിഭു നോര്‍ബി സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിനോട് പറഞ്ഞു. നിലവില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കുള്ള 30,000 […]

error: Content is protected !!