കാവ്യയുടെ ആദ്യ വിവാഹം തകര്‍ന്നതറിഞ്ഞപ്പോള്‍ “ബോംബ് പൊട്ടിക്കഴിഞ്ഞു” വെന്ന് പറഞ്ഞു ദിലീപ് അട്ടഹസിച്ചു, ആരെതിര്‍ത്താലും അവളെയും കൂടി തന്‍റെ ഭാര്യയാക്കുമെന്ന് പറഞ്ഞപ്പോള്‍ ഗണേഷ്കുമാര്‍ ഉടക്കി. ജനപ്രിയതാരങ്ങളുടെ വിവാഹ വിവാദ രഹസ്യങ്ങള്‍ പുറത്തേയ്ക്ക്

ഫിലിം ഡസ്ക്
Friday, April 7, 2017

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍നടന്‍ ദിലീപിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ജോസ് പല്ലിശ്ശേരിയെന്ന മുതിർന്ന സിനിമാ മാധ്യമ പ്രവർത്തകൻ വീണ്ടും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്ത് . നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപാണെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സംശയങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും പറയുന്ന പല്ലിശേരി താന്‍ ദിലീപിനെതിരല്ലെന്നും കുറിയ്ക്കുന്നു .

എന്നാല്‍ എന്തുകൊണ്ട് മഞ്ജു വാര്യരും ദിലീപും തമ്മിൽ വേര്‍പിരിഞ്ഞെന്ന കാര്യത്തില്‍ മറ്റു ചില അരമന രഹസ്യങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് . ദിലീപ് – കാവ്യ ബന്ധത്തില്‍ കരടായത് കാവ്യാമാധവൻ തന്നെയെന്ന് തുറന്നെഴുതകയാണ് . നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ പ്രമുഖ സിനിമാ വാരികയില്‍ എഴുതുന്ന പംക്തിയിലാണ് പുതിയ വെളിപ്പെടുത്തലും .

താൻ ദിലീപിന് എതിരാണെന്ന് പലരും പറയുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ്-മഞ്ജു വിവാഹ മോചനത്തിലെ കാര്യങ്ങൾ തുറന്നു പറയുന്നതെന്നും ഇതില്‍ പല്ലിശ്ശേരി വിശദീകരിക്കുന്നുണ്ട്.

മഞ്ജുവാര്യർക്കൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന ആഗ്രഹം ദിലീപിനുണ്ടായിരുന്നുവെന്ന് തുറന്നെഴുതുകയാണ് ലേഖനത്തില്‍ . അക്കാര്യം കാവ്യയ്ക്ക് ഉറപ്പു കൊടുത്തിരുന്നു. ആ പ്രതീക്ഷയിലാണ് എല്ലാ രീതിയിലും ദിലീപുമായി കാവ്യ അടുത്തത്. ഓർക്കാപ്പുറത്ത് കാവ്യയ്ക്ക് വിവാഹം തീരുമാനിച്ചപ്പോഴും ബന്ധം തുടരാമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാൽ താൻ സ്വന്തമാക്കിയത് കൈവിട്ടു പോകുമെന്ന തോന്നൽ ശക്തമായപ്പോഴാണ് കാവ്യയെ തിരികെ വിളിച്ചത്.

അതനുസരിച്ച് ഏത് നിമിഷവും കാവ്യാമാധവൻ നാട്ടിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഒരു ദിവസം ദിലീപ്, കെബി ഗണേശ് കുമാർ, ഇടവേള ബാബു എന്നിവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാവ്യയുടെ ഫോൺ വന്നത്. ബോംബ് പൊട്ടിക്കഴിഞ്ഞു എന്നാണ് ദിലീപ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ബോംബ് എന്നാൽ കാവ്യ എല്ലാം ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽ നിന്ന് ലാന്റ് ചെയ്തിരിക്കുന്നുവെന്ന് ദിലീപ്, ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്രേ.

കാവ്യ ഇനി എന്തുചെയ്യുമെന്ന് അവർ ദിലീപിനോട് ചോദിച്ചപ്പോൾ എന്റെ രണ്ടാം ഭാര്യയായി കഴിയുമെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്ന് പല്ലിശ്ശേരി കുറിക്കുന്നു. ആരു സഹകരിച്ചാലും ഇല്ലെങ്കിലും ഞാനവൾക്ക് വാക്ക് കൊടുത്തു കഴിഞ്ഞു. ഞാനവളെ കൈവിടില്ലെന്നും ദിലീപ് പറഞ്ഞത്രേ . ഇക്കാര്യത്തിലെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗണേശ് സ്ഥലം വിട്ടതെന്നും കുറിക്കുന്നു.

മറ്റൊരു ദിവസം ദിലീപിനും കാവ്യയ്ക്കും ഒത്തു ചേപാൻ ഭാവനയുടെ മുറി ചോദിച്ചു. ദിലീപിന്റെ സിനിമയിലെ നായികയെന്ന നിലയിൽ ഭാവന താക്കോൽ കൊടുത്തു. ഇരുവരും മുറിയിൽ കയറി കതകടയ്ക്കുന്നത് ചില നടികൾ കണ്ടു. ഇവരാണ് മഞ്ജുവിനോട് കാര്യങ്ങൾ അറിയിച്ചതെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു. ഇല്ല ദിലീപേട്ടൻ അതു ചെയ്യില്ലെന്നായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നേയും തന്റെ കുഞ്ഞിനേയും ദിലീപേട്ടന് അത്രയ്ക്കിഷ്ടമാണെന്നും പറഞ്ഞത്രേ.

കൂട്ടുകാരികളായ ഗീതു മോഹൻദാസ്, സംയുക്താ വർമ്മ, പൂർണ്ണിമാ ഇദ്രജിത്ത് എന്നിവർ സംസാരിച്ചപ്പോഴും മഞ്ജു ഈ വാദം അംഗീകരിച്ചില്ല. പിന്നീട് ഇവർ ഭാവനയെ വിളിച്ചു വരുത്തി. അടുത്ത മുറിയിൽ മഞ്ജുവും ഉണ്ടായിരുന്നു. ഭാവനയ്ക്ക് മഞ്ജു ഉള്ളത് അറിയില്ലായിരുന്നത്രേ. എല്ലാ സത്യവും ഭാവന മറ്റ് നടിമാരോട് പറഞ്ഞു. ഇത് മഞ്ജുവും കേട്ടു. ഇതോടെയാണ് കാര്യങ്ങൾ മഞ്ജുവിന് ബോധ്യപ്പെട്ടതെന്ന് പല്ലിശ്ശേരി കുറിക്കുന്നു.

മഞ്ജുവന്റെ പൊട്ടിക്കരച്ചിൽ കേട്ടപ്പോഴാണ് ഭാവനയ്ക്ക് കാര്യങ്ങൾ പിടികിട്ടിയത്. ഇക്കാര്യം മഞ്ജു ദിലീപിനോടും നേരിട്ട് ചോദിച്ചത്രേ. ഭാര്യയായി ഞാൻ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്ന് ദിലീപിനോട് മഞ്ജു പറഞ്ഞു. ഇതു കേട്ടപ്പോൾ എനിക്കവളെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന് ദിലീപ് പ്രതികരിച്ചുവെന്നാണ് പല്ലിശ്ശേരി എഴുതുന്നത്.

എന്റെ ഭർത്താവിനെ പങ്കുവയ്ക്കാൻ അരേയും അനുവദിക്കില്ലെന്നും അങ്ങനെ വന്നാൽ സിനിമയിൽ സജീവമാകുമെന്നും മഞ്ജു പറഞ്ഞു. പിന്നീട് തന്റെ ഭാര്യയായി തുടരുന്നിടത്തോളം നൃത്തവും അഭിനയവും സമ്മതിക്കില്ലെന്ന് ദിലീപ് പറഞ്ഞു. ഞാൻ ഒന്നിനും പോകില്ല. ദിലീപേട്ടന്റെ ഭാര്യയായും അമ്മുവിന്റെ അമ്മയായും കഴിയാം.

എന്നാൽ അവൾ നമുക്കിടയിൽ ഉണ്ടാകാൻ പാടില്ലെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം. എന്നാൽ ഞാൻ ജീവിച്ചിരിക്കുന്നുവെങ്കിൽ അവൾ ഉണ്ടാകുമെന്നും എനിക്ക് നിങ്ങൾ രണ്ടു പേരും വേണമെന്ന് ദിലീപ് പറഞ്ഞതായും പല്ലിശ്ശേരി കുറിക്കുന്നു. അതിന് എന്നെ കിട്ടില്ലെന്ന് വ്യക്തമാക്കി മഞ്ജു ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.

മഞ്ജുവിനെ ഔട്ടാക്കാൻ ദിലീപും ദിലീപിനെ ഔട്ടാക്കാൻ മഞ്ജുവും ഏതറ്റം വരേയും പോകും. ഇതിനിടെയിൽ 17 വയസ്സുള്ള മകൾ ജീവിച്ചിരിപ്പുണ്ടെന്ന് ഇരുവരും ഓർക്കണമെന്നും പല്ലിശ്ശേരി അഭ്രലോകമെന്ന പംക്തിയിൽ കുറിക്കുന്നു.

എന്തായാലും പല്ലിശേരിയുടെ വെളിപ്പെടുത്തല്‍ സിനിമാലോകത്ത് വന്‍ വിവാദമായി മാറുകയാണ് . പ്രത്യേകിച്ച് ഈ കഥയുടെ ബാക്കി ഭാഗത്ത് ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു തുടങ്ങിയിരിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ . എന്നാല്‍ പല്ലിശ്ശേരി പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്ന കാര്യത്തില്‍ സംശയമുണ്ട്‌ . അത് തെളിയണമെങ്കില്‍ മഞ്ജു മനസ് തുറക്കണം .

കടപ്പാട് : മംഗളം സിനിമാ വാരിക

×