കെ. എസ്. ആർ. ടി. സി. യും ഗതാഗത മന്ത്രിയും കണ്ടക്ടർമാരുടെ ഒഴിവുകൾ ഇല്ലെന്ന്‍ ആവര്‍ത്തിക്കുന്നു; വിവരാവകാശം വ്യക്തമാക്കുന്നു 3940 ഒഴിവുകൾ ഉണ്ടെന്ന്

Wednesday, November 1, 2017

കെ. എസ്. ആർ. ടി. സി. യും ഗതാഗത മന്ത്രിയും കണ്ടക്ടർമാരുടെ ഒഴിവുകൾ ഇല്ലെന്നു ആവർത്തിച്ചു പറയുമ്പോളും വിവരാവകാശം അനുസരിച്ചു ലഭിച്ച കണക്കുകൾ നമുക്ക് വ്യക്തമാക്കി തരുന്നു കെ. എസ്. ആർ. ടി. സി യിൽ കണ്ടക്ടർമാരുടെ 3940 ഒഴിവുകൾ നിലവിൽ ഉണ്ടെന്ന്‍.

09. 05. 2017 ൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി കെ. എം. ഷാജി എം. എൽ. എ. യുടെ ചോദ്യത്തിന് മറുപടിയായി കെ. എസ്. ആർ. ടി. സി. യിൽ നിന്നും കണ്ടക്ടർ മാരുടെ 2000 ഒഴിവുകൾ പി. എസ്. സി. യിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് ബഹു. കേരള ഹൈക്കോടതി 30. 12. 2016ൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതായി പറഞ്ഞു. നിലവിൽ ഒഴിവുകൾ ഇല്ലാത്തതിനാലാണ് അത് റിപ്പോർട്ട്‌ ചെയ്യാത്തതെന്നു അപ്പോൾ പറഞ്ഞ ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മറുപടി തെറ്റാണെന്നു വ്യക്തമാക്കുന്നു.

05. 09. 2013 മുതൽ അഞ്ചു ഘട്ടങ്ങളായി കണ്ടക്ടർ തസ്തികയിൽ നിയമനം നൽകിയതിന്റെ ഫലമായി 4030എൻ. ജെ. ഡി. ഒഴിവ് കൾനിലവിലുണ്ടെന്നും 4263എം പാനൽ കണ്ടക്ടർ മാർ നിലവിലുണ്ട്.

പിന്നീട് റിപ്പോർട്ട്‌ ചെയ്ത 21എൻ. ജെ. ഡി. ഉൾപ്പെടെ 4051ഒഴിവുകൾ പി. എസ്. സി. യിൽ റിപ്പോർട്ട്‌ ചെയ്തതുകൊണ്ടെന്നു മന്ത്രി പറയുമ്പോൾ ഒരു പി എസ് സി ലിസ്റ്റ് നിലവിലിരിക്കെ നിയമനം അതിൽ നിന്നാകണം എന്ന കോടതി വിധി മാനിക്കുവാൻ മന്ത്രിയും കെ. എസ്. ആർ. ടി. സി. യും തയ്യാറാകുന്നില്ല. ലിസ്റ്റ് നിലവിലിരിക്കെ 2010മുതൽ 2233എം പാനൽ കണ്ടക്ടർ മാരെ സ്ഥിരപ്പെടുത്തിയതായി വിവരാവകാശ രേഖകൾ പറയുന്നു.

ഇപ്പോൾ നിയമന തടസമായി മന്ത്രിയും കെ. എസ്. ആർ. ടി. സി. യും ചൂണ്ടി കാട്ടുന്നത് “സുശീൽഖന്ന “റിപ്പോർട്ടാണ്. എന്നാൽ സുശീൽഖന്ന കമ്മീഷന്റെ കാലാവധി മൂന്നു മാസം മാത്രമാണെന്ന് 2016സെപ്തംബർ 24ന് കമ്മീഷനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ പറയുന്നത്.

ഇനി അൽപ്പം വിവരാവകാശ രേഖാ കണക്കുകൾ കൂടി നോക്കാം. 2016ൽ റിപ്പോർട്ട്‌ ചെയ്ത ഒഴിവുകൾ 823. ഈ 823 ൽ 301പേർക്ക് നിയമനം നൽകി. അതിൽ 125പേർ മാത്രം ജോലിയിൽ പ്രവേശിച്ചു. അപ്പോൾ 821-301=522 ഒഴിവുകളും 301-125=176 എൻ. ജെ. ഡി. ഒഴിവുകളും അങ്ങനെ ആകെ 522+176=698 ഒഴിവുകൾ.

2017ലെ പ്രതീക്ഷിത ഒഴിവുകൾ 219. പല കാരണങ്ങളാൽ ജോലിക്ക് ഹാജരാകാത്തവർ 810. അങ്ങനെ ആകെ 698+219+810=1727ഒഴിവുകൾ. ഇത് കൂടാതെ 4263 എംപാനൽ കണ്ടക്ടർ മാർ. ആകെ 4263+1727=6990. നിലവിലുള്ള സാഹചര്യത്തിലാണ് 4050 വാക്കൻസി മാത്രം പി. എസ്. സി. ക്ക് റിപ്പോർട്ട്‌ ചെയ്തു നിയമന ശുപാർശ നൽകിയതും.

ഇനിയും 6990-4050=3940ഒഴിവുണ്ടെന്നിരിക്കെ കോടതിവിധിക് മാന്യത നൽകാതെ മന്ത്രിയും കെ. എസ്. ആർ. ടി. സി. യും മുന്നോട്ട് പോകുന്നത്. യുവജന കമ്മീഷനും ഇതിൽ ഇടപെടാൻ വ്യമുഖ്യം കാട്ടുന്നതായി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

നിയമന ശുപാർശ ലഭിച്ചാൽ മൂന്നു മാസത്തിനകം അപ്പോയ്ന്റ് മെന്റ് ലഭിക്കണമെന്നിരിക്കെ ആറു മാസമായിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ അഡ്വൈസ് മെമ്മോയിൽ കടല പൊതിയിൽ സമരം നടത്തി പ്രതിഷേധം അറിയിച്ചെങ്കിലും അധികാരികളിൽ നിന്നും ഉചിതമായ മറുപടി ലഭിച്ചില്ല.

 

×