തനിക്ക് ഇതല്ലേ വേണ്ടത്.. എടുത്തോളൂ.. ! ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനു മുന്‍പില്‍ വസ്ത്രങ്ങള്‍ മാറ്റി മാറിടം തുറന്നുകാട്ടി വെല്ലുവിളിച്ച യുവതിയുടെ പ്രതിക്ഷേധം വൈറലായി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, November 4, 2017

 

ബ്രസീല്‍:ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പരസ്യമായി വെല്ലുവിളിച്ചു വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ യുവതിയുടെ പ്രതിക്ഷേധം ആഗോള തലത്തില്‍ വൈറലായി . യുവതിയുടെ ശരീരത്ത് കടന്നു പിടിയ്ക്കാന്‍ ശ്രമിച്ച യുവാവിനു മുന്‍പില്‍ വസ്ത്രങ്ങള്‍  പൂര്‍ണ്ണമായി മാറ്റി മാറിടം തുറന്നുകാട്ടിയായിരുന്നു യുവതിയുടെ പ്രതിക്ഷേധം. ബ്രസീലിലെ റയിബെയിറോ പ്രെറ്റോ സിറ്റി സെന്ററിലായിരുന്നു സംഭവം.

ജോലി ചെയ്യുന്നതിനിടെയാണ് യുവാവ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സെയില്‍സ് ഗേളായ യുവതി വിവസ്ത്രയായി പ്രതിഷേധിച്ചത്. യുവാവിനെ നിലത്തേക്ക് തള്ളിയിട്ടതിനു ശേഷമാണ് മേല്‍വസ്ത്രം അഴിച്ചുമാറ്റി യുവതി വെല്ലുവിളിച്ചത്. നിരവധി ആളുകള്‍ കൂടി നില്‍ക്കുമ്പോഴായിരുന്നു സംഭവം.

തനിക്ക് ഇതല്ലേ വേണ്ടത്.. എടുത്തോളൂ എന്ന് പറഞ്ഞ് യുവാവിന്റെ മുഖത്തും യുവതി ആഞ്ഞടിച്ചു. പ്രതികരിച്ചതോടെ ഭാര്യയോടൊപ്പം ഷോപ്പിംഗിന് വന്നതാണെന്ന് പറഞ്ഞ് യുവാവ് തടിതപ്പാനും ശ്രമം നടത്തി. യുവാവ് നിഷ്‌കളങ്ക ഭാവം ചമഞ്ഞതോടെയാണ് യുവതി മേല്‍വസ്ത്രം ഊരി മര്‍ദ്ദിച്ചത്. ഇതിനിടെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

×