ധോനിയും ശ്രീശാന്തുമായുണ്ടായിരുന്ന ബന്ധങ്ങള്‍ ഇനി പഴങ്കഥകള്‍. അവരൊക്കെ വിവാഹിതരായി. ഞാന്‍ ഏകയും. അവര്‍ക്ക് ശേഷം 4 പുരുഷന്മാരുമായി കൂടി ഞാന്‍ ഡേറ്റ് ചെയ്തു. അതാരും അറിഞ്ഞില്ലല്ലോ – റായ് ലക്ഷ്മി

ഫിലിം ഡസ്ക്
Wednesday, November 1, 2017

മുംബൈ: ഇന്ത്യന്‍ നായകന്‍ ധോണിയും മുന്‍ ടീമംഗം ശ്രീശാന്തുമായും മാത്രമല്ല, മറ്റ്‌ നാല് പുരുഷന്മാരുമായി കൂടി താന്‍ ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ആ നാല് പേരെക്കുറിച്ച് ആരും എഴുതിയിട്ടില്ലെന്ന് നടി റായ് ലക്ഷ്മി. ജൂലി 2 എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി.

ധോനിയുമായുള്ള ബന്ധം പഴയകഥയാണ്‌. അദ്ദേഹമിപ്പോള്‍ ഭാര്യയും കുട്ടികളുമായി കഴിയുന്നു. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ്. ശ്രീശാന്തുമായും ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നു. എന്നാല്‍ ഇവരല്ലാതെ മറ്റ്‌ 4 പുരുഷന്മാരുമായി താന്‍ ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ എല്ലാവരും എഴുതിയത് ധോനിയെക്കുറിച്ച് മാത്രമാണ്.

എല്ലാ കാര്യങ്ങളും നാം വിചാരിക്കുന്നതുപോലെ ശരിയാകണമെന്നില്ല, അപ്പോള്‍ അവയൊക്കെ മറന്നു മുന്നോട്ട് പോകുകയെന്നതാണ് ഉചിതം. ധോനിയെക്കുറിച്ച് ഇനി കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. അത്തരം സംസാരങ്ങള്‍ തന്നെ അവസാനിപ്പിക്കാന്‍ സമയമായെന്നും റായ് ലക്ഷ്മി പറഞ്ഞു.

ധോനി ഐ പി എല്‍ ചെന്നൈ സൂപ്പര്‍ കിംഗിന്റെ ക്യാപ്റ്റനും റായ് ലക്ഷ്മി ബ്രാന്‍ഡ് അംബാസഡറും ആയിരുന്നപ്പോഴായിരുന്നു ഇരുവരുമായും കൂടുതല്‍ അടുക്കുന്നത്. അത് പിന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു.

അതിനു ശേഷമായിരുന്നു ശ്രീശാന്തുമായുള്ള ബന്ധം. അതും പിന്നീട് അവസാനിച്ചു. ശ്രീശാന്ത് വിവാഹിതനാകുകയും ചെയ്തു. ഇനിയിപ്പോള്‍ വിവാഹത്തെക്കുറിച്ച് ഉടന്‍ ചിന്തിക്കുന്നെയില്ലെന്നാണ് റായ് ലക്ഷ്മി പറയുന്നത്.

 

×