നബാർഡിൽ ഓഫിസർ തസ്തികയിൽ 91 ഒഴിവുകള്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 7, 2017

നബാർഡിൽ ഓഫിസർ തസ്തികയിൽ അവസരം. 91 ഒഴിവുകളാണുള്ളത്. ഓൺലൈൻ മുഖേന അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 10. റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസ് (ആർഡിബിഎസ്) വിഭാഗത്തിൽ അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ്–എ) തസ്‌തികയിലാണ് നിയമനം. അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിൽ മാത്രം 46 ഒഴിവുകളുണ്ട്. ഇക്കണോമിക്സ്, അഗ്രികൾചർ, അഗ്രികൾചർ എൻജിനീയറിങ്, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ, അനിമൽ ഹസ്ബൻഡറി, ഫിഷറീസ്, ഫുഡ് പ്രോസസിങ്, ഫോറസ്ട്രി, എൻവയൺമെന്റൽ എൻജിനീയറിങ്, വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, സോഷ്യൽ വർക്ക്, ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി എന്നീ വിഭാഗങ്ങളിലാണ് മറ്റുള്ള ഒഴിവുകൾ.

പ്രാഥമിക എഴുത്തുപരീക്ഷ (ഓൺലൈൻ) ഓഗസ്റ്റിൽ നടക്കും. തുടർന്നു മെയിൻ പരീക്ഷയും ഇന്റർവ്യൂവുമുണ്ടാകും. പ്രാഥമിക പരീക്ഷയ്‌ക്കു ആലപ്പുഴ, പത്തനംതിട്ട, കൊച്ചി, കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.nabard.org

 

×