മനംമയക്കും ആഭരണങ്ങളില്‍ മിക്കവയിലും വ്യാജന്‍. ഇറിഡിയം കലർന്ന സ്വർണാഭരണങ്ങൾ വ്യാപകമാകുന്നുവെന്ന് കണ്ടെത്തല്‍. കുവൈറ്റില്‍ 4 കിലോ വ്യാജ ആഭരണങ്ങള്‍ പിടികൂടിയത് മലയാളി സ്ഥാപനത്തില്‍ നിന്ന്‍

Friday, November 17, 2017

കൊച്ചി : രാജ്യത്തെ സ്വര്‍ണ്ണ വിപണിയില്‍ ആകമാനം ഇറിഡിയം കലർന്ന വ്യാജ സ്വർണാഭരണങ്ങൾ വ്യാപകമാകുന്നു . 916  ഹാൾമാർക്ക് സ്വർണാഭരണമെന്ന്  മുദ്രണം  ചെയ്തിരിക്കുന്നവയിൽ കൂടുതലും ഇറിഡിയം കലർന്നതാണെന്നാണ് അടുത്തിടെ നടത്തിയ ശാസ്ത്രീയ പഠനങ്ങൾ  വെളിവാക്കുന്നത് .

സ്വർണത്തോട് ഇറിഡിയം കലർത്തിയാൽ വേഗം കണ്ടെത്താൻ കഴിയില്ല. മാത്രമല്ല സ്വര്‍ണ്ണത്തിന്‍റെ യഥാര്‍ത്ഥ വിലയില്‍ നിന്നും വലിയ തുക വെട്ടിക്കുകയും ചെയ്യാം. ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നവരുടെ ശരീര ഭാഗങ്ങളിൽ കറുത്ത നിറം ഉണ്ടാകുകയും ചൊറിച്ചിൽ പോലുള്ള  അലർജി അനുഭവപ്പെടുകയും ചെയ്യുന്നു .

പരസ്യത്തിൽ മയങ്ങി വലിയ കട നോക്കുന്നവർ പലപ്പോഴും ഗുണമേന്മ കൂടിയ സ്വർണം വാങ്ങുന്നതിൽ പരാജയപ്പെടുന്നു. എണ്ണിയാൽ ഒടുങ്ങാത്ത ഫാഷനുകൾ  ഇറിഡിയത്തിന്‍റെ വർദ്ധനവ് സൂചിപ്പിക്കുന്നു .

രാജ്യത്തുടനീളം ശാഖകൾ വർധിപ്പിക്കുന്ന പല സ്ഥാപനങ്ങളുടെയും പ്യൂരിറ്റിയിലും ഇറിഡിയത്തിന്‍റെ  തോത് കൂടുതലാണ് . ഇറിഡിയത്തിനു വില കുറവാണെന്നതും ഇത്  സ്വർണത്തോട് ചേർത്താൽ  മാറ്റിന് കുറവുണ്ടാകില്ലെന്നതും പ്രേത്യേകതയാണ് . അതിനാൽ സ്ഥാപനങ്ങളിൽ വഞ്ചിതരാകാതെ ഏറ്റവും വിശ്വസ്തമായ സ്ഥാപനങ്ങൾ കണ്ടെത്തി സ്വർണം വാങ്ങുകയാവും ഉത്തമം .

ആഗോള തലത്തില്‍ ശാഖകളുള്ള കേരളം ആസ്ഥാനമായ പാരമ്പര്യവും വിശ്വാസവും ഒത്തിണങ്ങിയ ജ്വല്ലറി ഗ്രൂപ്പിന്‍റെ കുവൈറ്റിലെ ഷോപ്പില്‍ നിന്നും കഴിഞ്ഞ ദിവസം നാലര കിലോ വ്യാജ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. ആഭരണങ്ങള്‍ക്ക് ഉള്ളില്‍ നിന്നും അരക്കും മെഴുക്കും ഉള്‍പ്പെടെ ഗ്രാം കണക്കിന് വെയ്സ്റ്റ് ആണ് അധികൃതര്‍ പിടിച്ചെടുത്തത് .

ഈ സ്ഥാപനം ഇതേ നിലവാരം പോലുമില്ലാത്ത ആഭരണങ്ങളാണ് രാജ്യത്തെ ശാഖകളില്‍ വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത് . പരസ്യങ്ങളില്‍ മനംമയങ്ങിയെത്തുന്നവര്‍ അത് വാങ്ങുകയും ചെയ്യും .

 

×