മോഡുലര്‍ കിച്ചനുകളുടെയും വാര്‍ഡ്‌റോബുകളുടെയും നിര്‍മാതാക്കളായ വുര്‍ഫെല്‍ ക്യുഷെയുടെ ഷോറൂം കൊച്ചിയില്‍ തുറന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, April 6, 2017

കൊച്ചി: പ്രമുഖ യൂറോപ്യന്‍ മോഡുലര്‍ കിച്ചനുകളുടെയും വാര്‍ഡ്‌റോബുകളുടെയും നിര്‍മാതാക്കളായ വുര്‍ഫെല്‍ ക്യുഷെയുടെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. പാലാരിവട്ടം ബൈപ്പാസില്‍ വി.കെ. ടവേഴ്‌സിലാണ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

വുര്‍ഫെല്‍ ക്യുഷെയുടെ ഇന്ത്യയിലെ പത്താമത്തെ ഷോറൂമാണ് കൊച്ചിയിലേത്. 1.5 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് വുര്‍ഫെല്‍ ക്യുഷെ മോഡുലര്‍ കിച്ചനുകളുടെ വില. 50,000 രൂപ മുതലാണ് വാര്‍ഡ്‌റോബുകളുടെ വില.

ഈ വര്‍ഷാന്ത്യത്തോടെ രാജ്യത്ത് 11 ഫ്രാഞ്ചൈസുകള്‍ കൂടി ആരംഭിക്കുമെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ ഖനിന്ദ്ര ബര്‍മന്‍ പറഞ്ഞു.

×