വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, November 14, 2017

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. സ്ത്രീ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ സ്വീകരിക്കാവുന്ന നടപടി ശുപാര്‍ശ ചെയ്യുക, തൊഴില്‍രംഗത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ചുമതലകള്‍

 

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് (സി)വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ശ്രീജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഐപിസി ഉള്‍പ്പെടെയുള്ള നിയമങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം, ന്യൂസ് ബ്രോഡ്കാസ്റ്റിങ് അഥോറിറ്റി എന്നിവയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പത്ര-ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്ത്രീകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് നിയന്ത്രിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. 
സുഗതകുമാരി അധ്യക്ഷയായ ഏഴംഗ കമ്മിറ്റിയില്‍ വീണാ ജോര്‍ജ് എംഎല്‍എ, മാതൃഭൂമിന്യൂസ് ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകല, ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ എസ്. ശാന്തി, അഡ്വ. ഗീനാകുമാരി, ദി ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലെ സരിത വര്‍മ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങള്‍. 

×