സുഹൃത്ത് ചതിച്ചു : നഗ്നദൃശ്യങ്ങൾ പകര്‍ത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പൊട്ടിക്കരഞ്ഞ് നടി

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, November 24, 2017

കൊച്ചി :താൻ അറിയാതെ സുഹൃത്ത് തന്‍റെ നഗ്നദൃശ്യങ്ങൾ പകര്‍ത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പൊട്ടിക്കരഞ്ഞ് നടി ഫേസ്ബുക്ക് ലൈവില്‍ . ചതിച്ച സുഹൃത്ത് ഓൺലൈൻ പെൺവാണിഭസംഘത്തിലെ അംഗമാണെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നു൦ ആരോപിച്ചാണ് നടി അജിനാ മേനോൻ ഫേസ്ബുക്ക് ലൈവില്‍ എത്തിയത് .

ഭർത്താവുമായി അകന്നുകഴിഞ്ഞ തൃശൂർ സ്വദേശിനിയായ നടി കോഴിക്കോട്ടുകാരനായ യുവാവിനൊപ്പം എറണാകുളത്തായിരുന്നു താമസം. ഇയാള്‍ കൊടും ക്രിമിനലാണെന്നും പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും അജിന ആരോപിക്കുന്നു.

തന്റെ മറ്റൊരു കൂട്ടുകാരിയുമായി ചേർന്നാണ് യുവാവ് താൻ വസ്ത്രം മാറ്റുന്ന വീഡിയോ തന്റെതന്നെ മൊബൈലിൽ പകർത്തി അവരുടെ മൊബൈലിലേക്ക് അയയ്ക്കുകയായിരുന്നു. അടുപ്പമുണ്ടായിരുന്ന സമയത്ത് തന്റെ ചില സ്വകാര്യ നിമിഷങ്ങള്‍ കൂട്ടുകാരി തമാശ‌യ്ക്കെന്നു പറഞ്ഞ് പകര്‍ത്തി. താന്‍ അറിയാതെ തന്റെ ഫോണില്‍ തന്നെയാണ് ഇവര്‍ ഇതു പകര്‍ത്തിയത്. തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയത് അറിഞ്ഞപ്പോൾ തന്നെ ഡിലീറ്റ് ചെയ്യിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ സിനിമ സീരിയലുകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലയില്‍ വീഴ്ത്തുന്നതെന്നും വലയില്‍ വീണാല്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുമെന്നും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്. സുഹൃത്ത് കോഴിക്കോട്ട് ഒരു ഹോട്ടൽ ആക്രമണകേസിൽ പ്രതിയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിന് തന്നോട് വൈരാഗ്യം തീർക്കുകയായിരുന്നുവെന്നും അജിനാമേനോൻ പറയുന്നു.

ഇവർക്ക് കൂട്ടായി മറ്റൊരാളുമുണ്ട്. ഇവർ മൂന്നുപേരും കാരണം ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാൽ പൂർണ്ണഉത്തരവാദിത്തം ഇവർക്കാണെന്നും നടി ആരോപിക്കുന്നു. ഇവർക്കെതിരെ എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. കുറ്റവാളികളായ ഇവരെ നിയമത്തിന്റെ മുന്നിൽ ‍കൊണ്ടുവരാൻ എല്ലാവരും സഹായിക്കണമെന്നും നടി അഭ്യർഥിക്കുന്നുണ്ട്. ഇവരുടെ ചതിയിൽ ആരും വീഴെരുതെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ ഇവർ മുന്നറിയിപ്പ് നൽകുന്നു.

 

×