Advertisment

പ്രഭാത ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ...

New Update

നമ്മുടെ ആരോഗ്യസംരക്ഷണത്തിന് അഭിവാജ്യഘടകമാണ് രാവിലത്തെ ഭക്ഷണം. അതിനാല്‍ തന്നെ രാവിലത്തെ ഭക്ഷണം ഒഴിവാക്കരുതെന്ന് വിദഗ്ധര്‍ പറയാറുണ്ട്. എന്നാല്‍ എല്ലാ രാവിലെ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുതാത്ത ചിലതുണ്ട്. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും.

Advertisment

publive-image

ഫ്രൈഡ് ബ്രഡ്

ബ്രഡില്‍ മുട്ടയോ വെണ്ണയോ ഉപയോഗിച്ച് പൊരിച്ചെടുക്കുന്നത് സാധാരണമാണ്. ഇത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാക്കുന്ന ഭക്ഷണരീതിയാണിത്.

ചോക്ലേറ്റ് കേക്ക്

അമിതമായ മധുരം അടങ്ങിയിട്ടുള്ള ഇത്തരം കേക്കുകള്‍, രാവിലെ കഴിക്കുന്നത് ശരിയായ രീതിയല്ല. ശാരീരികക്ഷമത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിപരീതഫലമാകും ലഭിക്കുകം. കൂടാതെ അമിതവണ്ണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം.

പ്രിസര്‍വേറ്റിവ്

വിവിധതരം പ്രിസര്‍വേറ്റിവ് ഉപയോഗിച്ചിട്ടുള്ള ഭക്ഷണങ്ങളാണ് വിപണിയില്‍ ലഭിക്കുന്ന പാക്കേജ്ഡ് ഫുഡില്‍ അധികവും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്താവുന്നവയാണ്. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണം ഒരുകാരണവശാലും രാവിലെ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

പാന്‍കേക്ക്

അമിതമായ മധുരം അടങ്ങിയിട്ടുള്ള പാന്‍കേക്കില്‍ പ്രത്യേകിച്ച് പോഷകമൂല്യമുള്ള ഒന്നും അടങ്ങിയിട്ടില്ല. ഇതും അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ടീകേക്ക്

കാരറ്റ്, വാല്‍നട്ട്, ബദാം, വാഴപ്പഴം എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ടീകേക്കും രാവിലെ കഴിക്കുന്നത് അത്ര നല്ലതല്ല. നല്ല അളവില്‍ മധുരം അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണം, പ്രമേഹം എന്നിവയ്ക്ക് ഇത് കാരണമാകും

 

breakfast
Advertisment