Advertisment

പൗരത്വ ഭേദഗതി ബിൽ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

author-image
admin
New Update

അൽ ഖോബാർ : പൗരത്വത്തിനുളള അർഹതയിൽ നിന്ന് മുസ്ലീങ്ങളെ മാത്രം തടയുന്ന, വർഗ്ഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തെ ശിഥിലമാക്കാൻ വേണ്ടി ബിജെപി ഗവൺ മെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ല് കീറിയെറിഞ്ഞു കൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം ഖോബാർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.

Advertisment

publive-image

സോഷ്യൽ ഫോറം ഖോബാർ ബ്ലോക്ക് കമ്മിറ്റി പൗരത്വ ഭേധഗതി ബില്ല് കീറിയെറിഞ്ഞു പ്രതിഷേധിക്കുന്നു.

മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ എന്ത് വില കൊടുത്തും തടയണമെന്നും, കൂട്ടായ പ്രതിഷേധങ്ങൾ രാജ്യത്തും, പ്രവാസലോകത്തും ഉയർന്നു വരേണമെന്നും സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. ഫോറം സ്റ്റേറ്റ് ജനറൽ സെക്ര ട്ടറി മുബാറക് പൊയിൽത്തൊടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം വടകര, സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി നാസർ ഒടുങ്ങാട്, ഖോബാർ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ റഷീദ് പുന്നപ്ര, സെക്രട്ടറി മൻസൂർ പൊന്നാനി, അഷ്കർ തിരുനാവായ, അഹമ്മദ് കബീർ നേതൃത്വം നൽകി.

 

Advertisment