Advertisment

മഞ്ഞുകാലത്തെ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം; ഇതാ ചില നുറുങ്ങുവിദ്യകള്‍ ..

New Update

മഞ്ഞുകാലമാകുന്നതോടെ നിരവധി സൌന്ദര്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ചര്‍മ്മം വരളുക, ചുണ്ട് വരഞ്ഞു പൊട്ടുക, പാദം വിണ്ടു കീറുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മഞ്ഞു കാലത്ത് ഉണ്ടാകുന്നത്. ഇതിനു പ്രതിവിധിയായി ചില പൊടിക്കൈകള്‍ നോക്കാം;

Advertisment

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വളെരെപ്പെട്ടെന്ന് പൊട്ടുകയും വരളുകയും ചെയ്യും. ഇത് തടയുന്നതിന് ലിപ് ബാമുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഗുണമേന്മയുള്ള ലിപ്ബാമുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വെണ്ണയോ പാൽപ്പാടയോ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഒലീവ് എണ്ണയും നല്ലതാണ്

publive-image

ആഴ്ചയിലൊരു ദിവസമെങ്കിലും വെളിച്ചെണ്ണ ചൂടാക്കി ശരീരത്തിലും തലമുടിയിലും പുരട്ടാൻ ശ്രദ്ധിക്കുക. ഹെന്ന ചെയ്യുന്നവരാണെങ്കിൽ ഓയിൽ മസാജ് ചെയ്തതിനുശേഷം മാത്രം ഹെന്ന ചെയ്യുക. അല്ലെങ്കിൽ മുടി വരണ്ടു പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. വെളിച്ചെണ്ണ തേച്ചു കുളിക്കുന്നത് ശരീരത്തിലെ എണ്ണ മയം നിലനിർത്തും .മുടിയുടെ സംരക്ഷണത്തിനും വെളിച്ചെണ്ണ ഗുണം ചെയ്യും.

ധാരാളം വെള്ളം ഉപയോഗിച്ച് കുളിക്കണം. കുളികഴിഞ്ഞാൽ വെള്ളം പൂർണമായും തുടച്ചു കളയുന്ന രീതിമാറ്റി കുറച്ചു വെള്ളം ദേഹത്ത് നിർത്തി കോൾഡ് ക്രീമോ മോയ്സചറൈസറോ പുരട്ടുന്നത് ദേഹത്ത് ഈർപ്പം നിലനിർത്താൻ സഹായിക്കും. ആൽക്കലൈൻ അടങ്ങിയ സോപ്പുകളാണ് മഞ്ഞു കാലത്ത് നല്ലത്. ക്ഷാരഗുണമുള്ളവ ശരീരം വരണ്ടതാക്കും.

ബദാം ഓയിൽ,ഒലിവ് ഓയിൽ, അലോവേര അടങ്ങിയ ക്രീമുകൾ എന്നിവ ഗുണമേന്മയുള്ളവയാണ് . ഇത്തരം ക്രീമുകൾ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Advertisment