Advertisment

മൈത്രി ജിദ്ദ ‘ലൈഫ് സ്‌കിൽ ക്യാമ്പ്’ ഏപ്രിൽ 12 ന്

author-image
admin
Updated On
New Update

ജിദ്ദ: പ്രമുഖ കല സാംസ്‌കാരിക സംഘടനയായ മൈത്രി , ജിദ്ദയിൽ മലയാളി സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ലൈഫ് സ്‌കിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . ആറാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്‌ളാസ്സു വരെയുള്ള കുട്ടികൾക്കാണ് രണ്ടു വിഭാഗങ്ങളിൽ ആയി ക്യാമ്പ് നടത്തുന്നത് . ഈ വര്ഷം ഏപ്രിൽ 12 നു വെള്ളിയാഴ്ച്ച രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെയാണ് ക്യാമ്പ് .

മുഹമ്മദ്‌ കുഞ്ഞിയാണ് ക്യാമ്പ് ഡയറക്റ്റർ . ക്യാമ്പ് കൺവീനർ ഉണ്ണി തെക്കേടത്ത് .

വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ പരിശീലകർ ആണ് നേതൃത്വം നൽകുക. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം .വിശദ വിവരങ്ങൾക്ക് 0506643122 / 0507249945 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് മൈത്രി പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അറിയിച്ചു .

ഇതോടൊപ്പം പ്രമുഖ തിയേറ്റർ ആര്ടിസ്റ് മുഹ്സിൻ കാളികാവിന്റെ നേതൃത്വത്തിൽ മൂന്നാം ക്‌ളാസ്സു മുതൽ അഞ്ചാം ക്‌ളാസ്സു വരെ പഠിക്കുന്ന കുട്ടികൾക്കായി ' എല്ലാ കുട്ടികളും ഒന്നാമതാണ്' എന്ന ഒരു തിയേറ്റർ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട് .

കഴിഞ്ഞ 23 വർഷമായി ജിദ്ദ സമൂഹത്തിൽ സജീവമായ മൈത്രി കഴിഞ്ഞ നവംബറിൽ ;മൈത്രി മഴവില്ലു 2018' 'എന്ന പേരിൽ ജിദ്ദയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരം ഏറെ ശ്രദ്ധേയമായിരുന്നു .

Advertisment