Advertisment

ഓണ്‍ലൈന്‍ ഭക്ഷണ ആപ്പിന്‍റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച ഉപയോക്താവിന് നാല് ലക്ഷം രൂപ നഷ്ടമായി

author-image
admin
Updated On
New Update

ലഖ്നൗ: ഓണ്‍ലൈന്‍ ഭക്ഷണ ആപ്പിന്‍റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച ഉപയോക്താവിന് നാല് ലക്ഷം രൂപ നഷ്ടമായി. ലഖ്‌നൗവിലെ ഗോംതി നഗറില്‍ നിന്നുള്ള ആളാണ് കബളിക്കപ്പെട്ടത്. ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ ഗുണ നിലവാരം തൃപ്തികരമല്ലെന്ന് കണ്ടു. പിന്നാലെ ഭക്ഷണ വിതരണ ആപ്പിന്‍റെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവിനോട് പരാതിപ്പെടാന്‍ തീരുമാനിച്ചു.

Advertisment

publive-image

ഇന്റര്‍നെറ്റിലെ ആപ്പിന്‍റെ കസ്റ്റമര്‍ കെയര്‍ നമ്ബര്‍ കണ്ടെത്തി വിളിച്ചപ്പോള്‍ ഒരാള്‍ കോള്‍ എടുത്തു. തുടര്‍ന്ന്, ഫുഡ് ഡെലിവറി ആപ്പില്‍ നിന്ന് എക്‌സിക്യൂട്ടീവാണെന്നു സ്വയം പരിചയപ്പെടുത്തി. പണം തിരികെ ലഭിക്കാനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും സേവിങ്സ് ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കാനും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ഇതിനിടെ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിച്ച ഉപഭോക്താവിനോട് ഡെലിവറി എക്‌സിക്യൂട്ടീവ് അപ്ലിക്കേഷനില്‍ ഒടിപി നല്‍കാന്‍ ആവശ്യപ്പെട്ടു. ഒടിപി നല്‍കിയ ഉടന്‍ അദ്ദേഹത്തിന് തന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നാല് ലക്ഷം രൂപ കുറഞ്ഞതായുള്ള സന്ദേശം ലഭിച്ചു. പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഗുണമുണ്ടായില്ല.

Advertisment