Advertisment

ടി എം ഡബ്ല്യു എ റിയാദ് കലാവേദി “അദ്നാൻ മെഹ്ഫിൽ 2019” ഏപ്രില്‍ 19 ന്

author-image
admin
New Update

റിയാദ് : റിയാദിൽ കഴിഞ്ഞ 19 വർഷക്കാലമായി ജീവകാരുണ്യ, സാംസ്കാരിക, കലാ, കായിക മേഖലകളിൽ പ്രവര്‍ത്തിക്കുന്ന “റിയാദ് തലശ്ശേരി മണ്ഡലം വെൽഫെയർ അസോ സിയേഷൻ കലാവേദി “അദ്നാൻ മെഹ്ഫിൽ 2019” എന്ന പേരില്‍ സംഘടിപ്പി ക്കുന്ന സം ഗീത സായാഹ്നം 2019 ഏപ്രില്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ റിയാദ് എക്സി റ്റ് 18-ലുള്ള നോഫ ഓഡിറ്റോറിയത്തില്‍ വെച്ച് അരങ്ങേറുമെന്ന് സംഘാടകര്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

റിയാദ് തലശ്ശേരി മണ്ഡലം വെല്‍ഫയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍.

പരിപാടിയില്‍ അനുഗ്രഹീത ഗായകൻ ആബിദ് കണ്ണൂർ നയിക്കുന്ന സംഗീത നിശക്കൊപ്പം കലാഭവൻ നസീബ് അവതരിപ്പിക്കുന്ന കോമഡി ഷോ, ടി എം ഡബ്ല്യു എ റിയാദ് കലാ വേദി കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവയ്ക്ക് പുറമേ തല ശ്ശേരിയുടെ ഭക്ഷണപ്പെരുമ വിളിച്ചോതുന്ന വിഭവങ്ങളുമായി തലശ്ശേരി കുടുംബിനികൾ ഒരുക്കുന്ന “തലശ്ശേരി തക്കാരം” ഭക്ഷ്യ മേളയും നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു,

വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും പിന്നോക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയര്‍ത്തുക എന്നാ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന മാസം തോറും മുപ്പത് കുടും ബങ്ങള്‍ക്ക് 1500 രൂപ വെച്ച് നല്‍കിവരുന്നു കൂടാതെ വിദ്യാഭ്യാസ രംഗത്തെ പരിഷ്കര ണത്തിനായി കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ചാലില്‍ അന്‍വരിയ സ്കൂളിന് വര്‍ഷം മൂനര ലക്ഷം രൂപ ചിലവഴിക്കുന്നതിനോടൊപ്പം കഴിഞ്ഞ 2018 മാത്രം നാല്പത് ലക്ഷം രൂപയുടെ ജീവകാരുന്ന്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സംഘടനക്ക് സാധി ച്ചി ട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട്‌ ഉമ്മര്‍ ഫിറോസ്‌ ജനറല്‍ സെക്രട്ടറി ഷമീര്‍ ടി ടി. പ്രോഗ്രാം കോഓര്‍ഡിനെറ്റര്‍ അഫ്താബ് ആബിലായില്‍, മീഡിയ കണ്‍വീനര്‍ ഷഫീക്ക് പി.പി.  തന്‍വീര്‍ ഹാഷിംസ് , പി .സി ഹാരിസ്‌ എന്നിവര്‍ പങ്കെടുത്തു .

Advertisment