Advertisment

‘തൂമഞ്ഞു വീണ വഴിയേ’;18ാം പടിയിലെ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിന്റെ പേരിലും മമ്മൂട്ടിയുടെ ലുക്കിലുമെല്ലാം കൗതുകം ഒളിപ്പിച്ചുവയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ അഞ്ചിനായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക. എന്നാൽ ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. ‘തൂമഞ്ഞു വീണ വഴിയേ വെൺ തൂവൽ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പ്രഭാകറാണ്.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Advertisment