റെയില്‍വേയുടെ സുരക്ഷാവിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരുലക്ഷത്തിലധികം ഒഴിവുകളെന്ന് സര്‍ക്കാര്‍

Wednesday, December 27, 2017

ന്യൂഡല്‍ഹി: റെയില്‍വേയുടെ സുരക്ഷാവിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരുലക്ഷത്തിലധികം ഒഴിവുകളെന്ന് സര്‍ക്കാര്‍. ലോക്‌സഭയെ റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്‌നാണ് ഇക്കാര്യം അറിയിച്ചത്. ഈവര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കാണിത്. സമീപകാലത്ത് റെയില്‍വേയുമായി ബന്ധപ്പെട്ട് ഒട്ടേറെ അപകടങ്ങളുണ്ടായിരുന്നു.

ഒഴിവുകള്‍ നികത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സഭയെ മന്ത്രി അറിയിച്ചു. എല്ലാ സോണല്‍ റെയില്‍വേകളിലുമുള്ള സുരക്ഷാ വിഭാഗങ്ങളിലാണ് 1,28,942 ഒഴിവുകളാണ് ഇപ്പോഴുമുള്ളത്. ഡ്രൈവര്‍മാരടക്കമുള്ള ലോക്കോ റണ്ണിങ് വിഭാഗത്തിലുള്ളത് 17,457 ഒഴിവുകളാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അസിസ്റ്റന്റ് ലോക്കോപൈലറ്റ് പോസ്റ്റിനായി റെയില്‍വേ റിക്രൂട്ട്‌മെന്റ്റ് ബോര്‍ഡുകള്‍ വഴി എംപാനല്‍ ചെയ്യപ്പെട്ടത് 50,463 മത്സരാര്‍ഥികളാണെന്നും മന്ത്രി പറഞ്ഞു. ‘റിക്രൂട്ട്‌മെന്റ്റ്ക ള്‍ക്കുവേണ്ടി ധാരാളം സമയമെടുക്കും. റിക്രൂട്ട്‌മെന്റ്റ് പ്രക്രിയ പൂര്‍ത്തീകരിക്കാനെടുക്കുന്നത് രണ്ടുവര്‍ഷമാണ്. ഓരോ എഴുത്തുപരീക്ഷകള്‍ക്കും മൂന്ന്-നാല് മാസമെടുക്കും’ -മന്ത്രി അറിയിച്ചു

×