Advertisment

ഏറ്റവും കൂടുതല്‍പേര്‍ കണ്ട വിക്കി പ്രൊഫൈല്‍ ഈ നടന്റേത്‌

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

 

മലയാളത്തിലെ യുവതാരങ്ങളില്‍ ആരാധകര്‍ കൂടുതലുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കുഞ്ഞിക്കയുടെതായി വരാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. നിലവില്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡമുളള താരം കൂടിയാണ് ദുല്‍ഖര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുല്‍ഖറിന് ഫാന്‍സുണ്ട്. തെന്നിന്ത്യന്‍ ഭാഷകളും ഹിന്ദി ഭാഷയുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ദുല്‍ഖര്‍ കാണിച്ചുതന്നിരുന്നു. വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ തമിഴില്‍ എത്തിയത്.

സോഷ്യല്‍ മീഡിയയിലും ദുല്‍ഖറിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.ഏട്ട് മില്യണിലധികം പേരാണ് കുഞ്ഞിക്കയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്. അടുത്തിടെയാണ് ദുല്‍ഖറിന് 80 ലക്ഷം ഫോളോവേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്. ഇന്‍സ്റ്റഗ്രാമിന് പുറമെ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ദുല്‍ഖറിനെ ഫോളോ ചെയ്യുന്നവര്‍ നിരവധിയാണ്. ദുല്‍ഖര്‍ സല്‍മാന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.വിക്കിപീഡിയയില്‍ എറ്റവും കൂടുതല്‍ പേര്‍ കണ്ട പ്രൊഫൈല്‍ ദുല്‍ഖര്‍ സല്‍മാന്റെത് ആണെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍.

1.86 മില്യണ്‍ വ്യൂസാണ് ദുല്‍ഖറിന്‌റെ വിക്കീപിഡിയ പ്രൊഫൈലിന് ലഭിച്ചത്. മോഹന്‍ലാലിന്‌റെ പേജിന് 1.33 മില്യണും മമ്മൂട്ടിയുടെ പേജിന് 1.06 മില്യണ്‍ വ്യൂസും ലഭിച്ചിരിക്കുന്നു. ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയവരാണ് ദുല്‍ഖറിനും മമ്മൂട്ടിക്കയ്ക്കും ലാലേട്ടനും പുറകിലായി എത്തിയിരിക്കുന്നത്. ഒരു മാസം 1,55423 വ്യൂസാണ് ദുല്‍ഖറിന്‌റെ വീക്കിപീഡിയ പ്രൊഫൈലിന് ലഭിച്ചത്.

dulquer dulqer salman
Advertisment