Advertisment

ടെസ്‌കോ ബംഗളൂരുവില്‍ 1000,പേരെ നിയമിക്കുന്നു,ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : ഇംഗ്ലണ്ട് ആസ്ഥാനമായ റീട്ടെയില്‍ കമ്പനിയായ ടെസ്‌കോ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു.ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷത്തോടെ ബംഗളൂരുവിലെ ടെക്‌നോളജി സെന്ററുകളിലേക്ക് 1,000 പേരെ നിയമിക്കും. സോഫ്‌ട്വെയര്‍ എന്‍ജിനീയര്‍മാര്‍, സിസ്റ്റം എന്‍ജിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, പ്രൊഡക്റ്റ് മാനേജര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ഫിനാന്‍ഷ്യല്‍ സ്‌പെഷ്യലിസ്റ്റുകള്‍, റോബോട്ടിക് പ്രോസസ് ഓട്ടോമേഷനില്‍ (ആര്‍ പി എ) എക്സ്പെര്‍ട്സ് എന്നിങ്ങനെയുള്ള വിവിധ തസ്തികകളിലാണ് നിയമനം നടത്തുന്നത്.പുതുമുഖങ്ങളേക്കാളുപരി പ്രാവീണ്യവും പരിചയസമ്പന്നതയുമുള്ള ആളുകളെയാണ് കമ്പനി തേടുന്നത്.

publive-image

ബംഗളൂരു ആസ്ഥാനം കേന്ദ്രീകരിച്ചാണ് ടെസ്‌കോയുടെ വിപുലീകരണം നടത്തുന്നത്.സ്റ്റോറിന്റെ ഉപഭോക്താക്കള്‍ക്ക് സാങ്കേതിക വിദ്യയുടെ പ്രയോജനം ലഭ്യമാക്കുന്നതിനാണ് കമ്പനിയുടെ ശ്രമം.അതിനായി ക്രിയേറ്റീവ് തിങ്കേഴ്സും , ഇന്‍വെന്റേഴ്സുമുള്‍പ്പെട്ട വിദഗ്ധ ടീം തന്നെ പ്രവര്‍ത്തിക്കുന്നു.ക്ലൗഡ്, ബ്ലോക്ക്‌ചെയിന്‍, മിക്സഡ് റിയാലിറ്റി , മൊബൈല്‍ ഡെവലപ്‌മെന്റ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, കമ്പ്യൂട്ടര്‍ റീട്ടെയില്‍ എക്സ്പീരിയന്‍സ്,പ്രോഡക്ട് ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ്, ട്രേഡ് പ്ലാനിംഗ് എന്നിവ മെച്ചപ്പെടുത്തുകയാണ് ടീമിന്റെ ലക്ഷ്യം.

Advertisment