Advertisment

രാജ്ഞിയുടെ സംസ്‌കാരത്തിനു രാഷ്‌ട്രപതി ലണ്ടനിൽ എത്തി 

author-image
athira kk
Updated On
New Update

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് എത്തിയ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു ഞായറാഴ്ച വെസ്റ്റമിൻസ്റ്റർ ഹാളിൽ രാജ്ഞിക്കു ആദരാഞ്ജലി അർപ്പിച്ചു. രാഷ്‌ട്രപതി ഭവൻ അറിയിപ്പിൽ പറഞ്ഞു: "ആദരണീയായ എലിസബത്ത് II രാജ്ഞിയുടെ മൃതദേഹം ദേശീയ ബഹുമതികളോടെ സൂക്ഷിച്ചിട്ടുള്ള വെസ്റ്റമിൻസ്റ്റർ ഹാളിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു അവർക്കു ആദരം അർപ്പിച്ചു. ഇന്ത്യൻ ജനതയ്ക്കു വേണ്ടിയും സ്വന്തമായ നിലയ്ക്കും അവർ ആദരാഞ്ജലികൾ അർപ്പിച്ചു."

Advertisment

publive-image

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ മുർമുവിനോടൊപ്പം വിദേശകാര്യ സെക്രട്ടറി വിനയ് ഖാത്രയുമുണ്ട്‌. ചാൾസ് രാജാവ് വിദേശ നേതാക്കൾക്ക് ഒരുക്കുന്ന സ്വീകരണ ചടങ്ങിൽ അവർ പങ്കെടുക്കും.

അഞ്ഞൂറോളം ലോക നേതാക്കൾ പങ്കെടുക്കുന്ന സംസ്‌കാര ചടങ്ങിനു മുന്നോടിയായി 75 വർഷം അധികരത്തിൽ ഇരുന്ന രാജ്ഞിക്കു ആദരം അർപ്പിക്കാൻ  ആയിരങ്ങൾ നിരവധി മണിക്കൂറുകൾ കാത്തു നിന്നു. കഠിനമായ തണുപ്പിലും ജനങ്ങളുടെ ക്യൂ മൈലുകൾ നീണ്ടു.

 

 

 

 

Advertisment