Advertisment

കാനഡയില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

author-image
athira kk
Updated On
New Update

ടൊറന്റോ: കാനഡയിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി ആശുപത്രിയില്‍ മരിച്ചു. ക്യാനഡക്കാരന്‍ തന്നെയാണ് വെടിവയ്പ്പ് നടത്തിയത്. ആകെ മൂന്നു പേര്‍ക്കാണ് ഇതില്‍ ജീവന്‍ നഷ്ടമായത്.

Advertisment

publive-image

കൊനെസ്റേറാഗ കോളജ് വിദ്യാര്‍ഥിയും ഓട്ടമൊബീല്‍ വര്‍ക്ക് ഷോപ്പില്‍ താല്‍ക്കാലിക ജീവനക്കാരനുമായ പഞ്ചാബ് സ്വദേശി സത്വീന്ദര്‍ സിങ്ങാണ് ഒടുവില്‍ മരിച്ചത്. ദുബായില്‍ ട്രക്ക് ൈ്രഡവറാണ് സത്വീന്ദറിന്റെ പിതാവ്. കോവിഡ് കാലം തുടങ്ങിയ ശേഷം മകനെ കണ്ടിട്ടില്ലാത്ത പിതാവ് മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

പൊലീസ് കോണ്‍സ്ററബിള്‍ ആന്‍ഡ്രൂ ഹോങ്, വര്‍ക്ക് ഷോപ്പിലെ മെക്കാനിക് ഷക്കീല്‍ അഷ്റഫ് എന്നിവരാണ് നേരത്തെ മരിച്ചവര്‍. വെടിവയ്പു നടത്തിയ സീന്‍ പെട്രിയെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു.

 

Advertisment