Advertisment

യുദ്ധം അവസാനിപ്പിക്കണം: യു എന്‍ എസ് സിയില്‍ ഇന്ത്യ

author-image
athira kk
Updated On
New Update

ന്യൂയോര്‍ക്: റഷ്യ~ യുക്രെയ്ന്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. അഗാധമായ ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ യുദ്ധമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

Advertisment

publive-image

യുക്രെയ്നിലെ സാഹചര്യം അന്താരാഷ്ട്ര സമൂഹത്തിനു മുഴുവന്‍ ഉത്കണ്ഠയായി തുടരുകയാണ്. ഈ സാഹചര്യത്തിനു പരിഹാരം വേണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങളും ചര്‍ച്ചക്ക് തയാറാകണം. സംഘര്‍ഷസാഹചര്യമെന്തായാലും അവയൊന്നും മനുഷ്യാവകാശങ്ങളുടെയോ അന്താരാഷ്ട്ര നിയമങ്ങളുടെയോ ലംഘനത്തിന് ന്യായീകരണമല്ല. ഇത്തരം സംഭവങ്ങള്‍ വസ്തുനിഷ്ടമായും സ്വതന്ത്രമായും അന്വേഷിക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment