Advertisment

റഷ്യ ~ യുക്രെയ്ന്‍ പ്രശ്നപരിഹാരം ഇന്ത്യയെ ഏല്‍പ്പിക്കണം: മെക്സിക്കോ

author-image
athira kk
Updated On
New Update

ജനീവ: റഷ്യയും യുക്രെയ്നും തമ്മില്‍ തുടരുന്ന യുദ്ധം പരിഹരിക്കാനുള്ള ചുമതല ഇന്ത്യയെ ഏല്‍പ്പിക്കണമെന്ന് മെക്സിക്കോ. ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മെക്സിക്കന്‍ വിദേശകാര്യ മന്ത്രി മാഴ്സലോ ലൂയിസ് എബ്രാര്‍ഡ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

Advertisment

publive-image

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമേ ഇനി ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കൂ എന്നാണ് എബ്രാര്‍ഡ് പറയുന്നത്. മേഖലയില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കണം. ഈ സമിതിയില്‍ മോദിയെക്കൂടാതെ, ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തുടങ്ങിയവര്‍ ഉണ്ടാകണമെന്നും എബ്രാര്‍ഡ്. താന്‍ മുന്നോട്ടുവെക്കുന്നത് മെക്സികന്‍ പ്രസിഡന്റ് പറഞ്ഞ ആശയമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് ലോകരാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് ചര്‍ച്ചയ്ക്കിടെ മോദി പറഞ്ഞത് പല ലോകനേതാക്കളും എടുത്തു കാട്ടിയിരുന്നു.

Advertisment