Advertisment

ബ്രാംപ്ടണ്‍ പാര്‍ക്കിന് ശ്രീഭഗവത്ഗീത പാര്‍ക്ക് എന്ന് പുനഃര്‍നാമകരണം ചെയ്തു

author-image
athira kk
Updated On
New Update

കാനഡ: കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചു. ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ ഇതു സംബന്ധിച്ചു പ്രഖ്യാപനം ബുധനാഴ്ച നടത്തി.

Advertisment

publive-image

 

ഹിന്ദു കമ്മ്യൂണിറ്റിയോടു തനിക്ക് അങ്ങേയറ്റം ആദരവാണുള്ളത്. കനേഡിയന്‍ ജനതയും ഹിന്ദു കമ്മ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ചിഹ്നമായി ഈ പാര്‍ക്കിനെ പ്രഖ്യാപിക്കുന്നു എന്ന് മേയര്‍ പറഞ്ഞു.

ഇന്ത്യയ്ക്കു വെളിയില്‍ ശ്രീഭഗവത്ഗീത എന്നു നാമകരണം ചെയ്ത ആദ്യ പാര്‍ക്കാണിതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. 3.7 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് പാര്‍ക്ക്. മുന്‍പ് അറിയപ്പെട്ടിരുന്നതു ട്രോയേഴ്‌സ് പാര്‍ക്ക് എന്നായിരുന്നു. ഹിന്ദു സമൂഹം കോര്‍പറേഷന്റെ വികസനത്തിനായി വഹിച്ച നിര്‍ണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം നടത്തിയതെന്നു മേയര്‍ പറഞ്ഞു.

Advertisment