Advertisment

ചൈനീസ് കമ്പനിയുടെ 5551 കോടി രൂപ ഇന്ത്യ കണ്ടുകെട്ടും

author-image
athira kk
New Update

ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമിയില്‍നിന്ന് ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് 5551 കോടി രൂപ കണ്ടുകെട്ടും. വിദേശ നാണയ വിനിമയ ചട്ടലംഘനത്തിനാണ് നടപടി. ഇതിന് വിദേശ നാണയവിനിമയ മാനേജ്മെന്റ് നിയമപ്രകാരമുള്ള അഥോറിറ്റിയുടെ അനുമതിയും ലഭിച്ചുകഴിഞ്ഞു. ഇതോടെ വിദേശ കമ്പനിയുടെ രാജ്യത്തെ ഏറ്റവും വലിയ ഫണ്ട് മരവിപ്പിക്കലിനാണ് ഇന്ത്യയില്‍ വഴി തെളിഞ്ഞിരിക്കുന്നത്.

publive-image

യു.എസ് ആസ്ഥാനമായ രണ്ട് സ്ഥാപനങ്ങള്‍ക്കും സ്വന്തം ഗ്രൂപ്പില്‍പ്പെട്ട ഒരു കമ്പനിക്കുമാണ് ഷവോമി, 5,551.27 കോടി രൂപക്ക് തുല്യമായ വിദേശ കറന്‍സി അനധികൃതമായി കൈമാറിയത്. ഈ തുക മുഴുവനായി പിടിച്ചെടുക്കാമെന്നാണ് ഇന്ത്യയിലെ ഫെമ നിയമപ്രകാരമുള്ള വ്യവസ്ഥ.

പണം കൈമാറ്റം ചെയ്ത കമ്പനികളില്‍നിന്നും ഷവോമി ഒരുതരത്തിലുള്ള സേവനവും കൈപ്പറ്റിയിട്ടില്ലെന്നും അതിനാല്‍ ഈ ഇടപാട് അനധികൃതമാണെന്നുമാണ് ഇ.ഡി കണ്ടെത്തിയത്. 2014ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഷവോമി 2015 മുതല്‍ ഇങ്ങനെ പണം അയച്ചിരുന്നു. ഇന്ത്യയില്‍ എം.ഐ എന്ന ബ്രാന്‍ഡ് മൊബൈല്‍ ഫോണുകളുടെ വ്യാപാരിയും വിതരണക്കാരനുമാണ് ഷവോമി ഇന്ത്യ.

Advertisment