Advertisment

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഇഷ്ടതാവളമായി അയര്‍ലണ്ട്…. പഠനവും തൊഴിലും തേടി അയര്‍ലണ്ടിലെത്തുന്നവരില്‍ പ്രതിവര്‍ഷം 10% വര്‍ധന

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷം തോറും 10% എന്ന നിരക്കില്‍ വര്‍ധിച്ചു വരികയാണെന്ന് എന്റര്‍പ്രൈസ് അയര്‍ലണ്ടിന്റെ കണക്കുകള്‍ പറയുന്നു. 2010ല്‍ നടപ്പാക്കിയ ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നടപ്പാക്കിയതോടെയാണ് അയര്‍ലണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും തൊഴിലന്വേഷകരുടെയും ഇഷ്ട താവളമായത്.

Advertisment

publive-image

യൂറോപ്യന്‍ യൂണിയനില്‍ 20-29 വയസ് പ്രായമുള്ള ഏറ്റവും കൂടുതല്‍ സ്റ്റെം ബിരുദധാരികളുള്ളത് അയര്‍ലണ്ടിലാണെന്ന് എന്റര്‍പ്രൈസ് അയര്‍ലണ്ടിന്റെ കണക്കുകള്‍ പറയുന്നു.അന്താരാഷ്ട്ര പ്രതിഭകളുടെ കാര്യത്തിലും അയര്‍ലണ്ട് ഒന്നാം സ്ഥാനത്താണ്.

താമസിച്ചുകൊണ്ട് പഠിക്കാനും ജോലി ചെയ്യാനും സുരക്ഷിതവും ശാന്തവുമായ സ്ഥലമായ അയര്‍ലണ്ട് കഴിഞ്ഞ ദശകത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്വപ്നത്തിലിടം നേടിയത്.യു എസ്, യു കെ, കാനഡ തുടങ്ങിയ ഇടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസ ഗവേഷണ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

അയര്‍ലണ്ടിലെത്തുന്ന 70%ത്തിലധികം ആളുകളും തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസമുള്ളവരാണ്. ഇവിടെ ജോലി ചെയ്യുന്നവരില്‍ 17% പേരും നോണ്‍ ഐറിഷ് പശ്ചാത്തലമുള്ളവരാണ്. 2020ല്‍ യൂറോപ്യന്‍ യൂണിയന്റെ വര്‍ക്ക് ഫോഴ്സില്‍ അഞ്ചാം സ്ഥാനവും അയര്‍ലണ്ടിനാണ്.

ഗ്രീന്‍കാര്‍ഡിന്് പകരമായാണ് ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സ്‌കീം കൊണ്ടുവന്നത്.അയര്‍ലണ്ട് നേരിടുന്ന വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതു കൂടി ലക്ഷ്യമിട്ടാണ് ഈ സ്‌കീം അവതരിപ്പിച്ചത്.ഐ സി ടി പ്രൊഫഷണലുകള്‍, പ്രൊഫഷണല്‍ എന്‍ജിനീയര്‍മാര്‍, ടെക്നോളജിസ്റ്റുകള്‍ തുടങ്ങിയവയരാണ് ഈ പെര്‍മിറ്റിലൂടെ അയര്‍ലണ്ടിലെത്തുന്നത്.

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ഏകദേശം 5000 വിദ്യാര്‍ഥികള്‍ അയര്‍ലണ്ടിലേക്കെത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ദനായ സുനീത് സിംഗ് കൊച്ചാര്‍ പറഞ്ഞു. വിവിധ ഏജന്‍സികള്‍ വഴി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് അയര്‍ലണ്ടിലേക്ക് എത്തിയിട്ടുള്ളത്. ഇവരില്‍ 95%നും നേട്ടമുണ്ടാക്കാനായി.

ഭവനപ്രശ്നം നേരിടുന്ന തലസ്ഥാന നഗരമായ ഡബ്ലിനില്‍ ഒഴികെ ബാക്കിയെല്ലാ നഗരങ്ങളും,വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും മികച്ചതാണെന്നാണ് എന്റര്‍പ്രൈസ് അയര്‍ലണ്ട് പറയുന്നത്.എന്നാല്‍ എല്ലാ പ്രദേശങ്ങളിലും ഉയര്‍ന്ന വാടക തന്നെ നല്‍കേണ്ടി വരുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.ഭവന മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ അയര്‍ലണ്ടിലേക്ക് വന്നെത്താന്‍ സാധ്യതയുണ്ടെന്ന് യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളും പറയുന്നു.അതിനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് യൂണിവേഴ്സിറ്റികള്‍.

Advertisment