Advertisment

യുക്രെയ്നില്‍നിന്ന് പുലിയെ കൊണ്ടുവരാന്‍ സഹായം തേടി ഇന്ത്യന്‍ ഡോക്ടര്‍

author-image
athira kk
New Update

വാഴ്സോ: യുക്രെയ്നില്‍ നിന്ന് പുലികള്‍ അടക്കമുള്ള തന്റെ വളര്‍ത്തുമൃഗങ്ങളെ നാട്ടിലെത്തിക്കാന്‍ സഹായം തേടി ഇന്ത്യന്‍ ഡോക്ടര്‍ കേന്ദ്ര സര്‍ക്കാരിനു കത്തയച്ചു. യുക്രെയ്നില്‍ റഷ്യ അധിനിവേശം തുടങ്ങിയ സമയത്ത് ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായ തനിക്ക് വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൂട്ടാന്‍ അനുവാദം ലഭിച്ചില്ലെന്നാണ് ഡോ. ഗിഡികുമാര്‍ പാട്ടീല്‍ പറയുന്നത്.

Advertisment

publive-image

വിചിത്രമായ മൃഗസ്നേഹം കാരണം ജാഗ്വാര്‍ കുമാര്‍ എന്നാണ് ഡോക്ടര്‍ അറിയപ്പെടുന്നത്. യാഷ എന്ന ജാഗ്വാറും സബ്രിന എന്ന പേരുള്ള കരിമ്പുലിയുമാണ് ഇദ്ദേഹത്തിന്റെ ഓമനമൃഗങ്ങള്‍.

യുക്രെയ്ന്‍ പൗരത്വമുള്ള ഡോക്ടര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് സെവറോഡോണെസ്കിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. യുദ്ധകാലത്ത് ആശുപത്രി അടച്ചുപൂട്ടുകയും പിന്നീട് തകര്‍ക്കപ്പെടുകയും ചെയ്തു. ഉപജീവനത്തിനായുള്ള വരുമാനം കണ്ടെത്താന്‍ പോളണ്ടിലേക്കാണ് ഡോക്ടര്‍ പോയത്. മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും കഴിയാതിരുന്നതോടെ വളര്‍ത്തുമൃഗങ്ങളെ ഒരു പ്രാദേശിക കര്‍ഷന് നല്‍കി. മൃഗങ്ങളെ തിരിച്ചെത്തിക്കാന്‍ യുക്രെയ്നിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.

Advertisment