Advertisment

ബെ​സ്റ്റ് ഫ്ര​ണ്ടി​നെ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ ഗു​ണം എ​ന്താ​ണെ​ന്നാ​ല്‍; ഹൻസിക ആ രഹസ്യം വെളിപ്പെടുത്തുന്നു

author-image
athira kk
New Update

ചെന്നൈ : ബോ​ളി​വു​ഡി​ൽ തു​ട​ക്കം കുറിച്ച് തെ​ന്നി​ന്ത്യ​യി​ൽ താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് ഹ​ൻ​സി​ക മോ​ട്് വാ​ണി. ത​മി​ഴി​ലും തെ​ലു​ങ്കി​ലും നി​ര​വ​ധി ഹി​റ്റു​ക​ളി​ലെ നാ​യി​ക​യാ​യി. ഈ ​അ​ടു​ത്താ​യി​രു​ന്നു ഹ​ന്‍​സി​ക​യു​ടെ വി​വാ​ഹം.

publive-image

ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നുശേ​ഷ​മാ​ണ് ഹ​ന്‍​സി​ക വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ബെ​സ്റ്റ് ഫ്ര​ണ്ട് കൂ​ടി​യാ​യി​രു​ന്ന സൊ​ഹൈ​ന്‍ ഖ​തു​രി​യ​യെ​യാ​ണ് ഹ​ന്‍​സി​ക വി​വാ​ഹം ക​ഴി​ച്ച​ത്.

Advertisment

താ​ര​ത്തി​ന്‍റെ വി​വാ​ഹം ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ സീ​രീ​സാ​യി എ​ത്തു​ക​യാ​ണ്. ഇ​തി​ന് മു​ന്നോ​ടി​യാ​യ ഒ​രു ത​മി​ഴ് മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഹ​ന്‍​സി​ക.

ഞാ​ന്‍ എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ടി​നെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ആ​ദ്യം അ​വ​ന്‍ എ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ടാ​യി.

ബെ​സ്റ്റ് ഫ്ര​ണ്ടി​നെ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ ഗു​ണം എ​ന്താ​ണെ​ന്നാ​ല്‍ ഒ​രാ​ള്‍ പ്ല​സും മ​റ്റൊ​രാ​ള്‍ മൈ​ന​സു​മാ​ണ്. ഒ​രാ​ള്‍ ദേ​ഷ്യ​പ്പെ​ടു​മ്പോ​ള്‍ മ​റ്റേ​യാ​ള്‍ ശാ​ന്ത​മാ​യി​രി​ക്കും.

ഞാ​ന്‍ ഭ​യ​ങ്ക​ര ഹൈ​പ്പ​റും സൊ​ഹൈ​ല്‍ ശാ​ന്ത​നു​മാ​ണ്. എ​ന്നെ എ​ങ്ങ​നെ ഹാ​ന്‍​ഡി​ല്‍ ചെ​യ്യ​ണ​മെ​ന്ന് അ​വ​ന് അ​റി​യാം.ക​ല്യാ​ണം ക​ഴി​ക്കു​ക​യാ​ണെ​ന്നൊ​രു ചി​ന്ത എ​ന്നെ അ​ല​ട്ടി​യി​രു​ന്നി​ല്ല.

ക​ല്യാ​ണ​ത്തി​ന് മൂ​ന്ന് ദി​വ​സം മു​മ്പും ഞാ​ന്‍ ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ല്യാ​ണ​ത്തി​നും ഷൂ​ട്ട് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. താ​ലി കെ​ട്ടു​മ്പോ​ഴും സി​ന്ദൂ​രം ചാ​ര്‍​ത്തു​പ്പോ​ഴും ഞ​ങ്ങ​ള്‍ ചി​രി​ക്കു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ര​സ​മാ​യി​രു​ന്നു. പ​ക്ഷെ ഒ​രു ഘ​ട്ട​ത്തി​ല്‍ എ​നി​ക്ക് ആ ​യാ​ഥാ​ര്‍​ഥ്യ ബോ​ധ്യ​മു​ണ്ടാ​യി. അ​ത് സീ​രീ​സി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കും.

ക​ല്യാ​ണ​ത്തി​ന്‍റെ ത​ലേ​ന്നും ഞാ​ന്‍ അ​വ​നോ​ട് ക​യ​ര്‍​ക്കു​ക​യാ​യി​രു​ന്നു.

നീ ​സ​മ​യ​ത്തുത​ന്നെ എ​ത്ത​ണം എ​ന്ന് പ​റ​ഞ്ഞ്. കാ​ര​ണം അ​വ​ന്‍ ഒ​രി​ക്ക​ലും സ​മ​യ​ത്തി​ലെ​ത്തി​ല്ല. എ​നി​ക്ക് ന​ല്ല കൃ​ത്യ​നി​ഷ്ട​യു​ണ്ട്. അ​വ​ന​ത് തീ​രെ​യി​ല്ല. ഒ​രു ച​ട​ങ്ങു​ണ്ടാ​യി​രു​ന്നു.

അ​ത് ആ ​സ​മ​ത്തുത​ന്നെ ന​ട​ക്ക​​ണ​മാ​യി​രു​ന്നു. ആ ​ച​ട​ങ്ങി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ വ​ലി​യ വി​ശ്വാ​സി​യാ​യി​രു​ന്നു. അ​തി​ന് മു​മ്പ് ഞ​ങ്ങ​ള്‍ പ​ര​സ്പ​രം കാ​ണാ​ന്‍ പാ​ടി​ല്ല. ഞാ​ന്‍ അ​വ​ന്‍റെ ക​ല്യാ​ണവേ​ഷംപോ​ലും ക​ണ്ടി​ട്ടി​ല്ല.

എ​നി​ക്കി​ത് പ​റ്റി​ല്ല, നീ ​ഓ​ക്കെ പ​റ​യാ​തെ ശ​രി​യാ​കി​ല്ലെ​ന്നൊ​ക്കെ അ​വ​ന്‍ പ​റ​ഞ്ഞു​വെ​ങ്കി​ലും നി​ന്നെ ഇ​നി ക​ല്യാ​ണമ​ണ്ഡ​പ​ത്തി​ലേ കാ​ണു​ക​യു​ള്ളൂ​വെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു.

നീ ​ഒ​രാ​ള്‍ വൈ​കി​യാ​ല്‍ ക​ല്യാ​ണം വൈ​കും, പാ​ര്‍​ട്ടി​യും ആ​ഫ്റ്റ​ര്‍ പാ​ര്‍​ട്ടി​യും വൈ​കു​മെ​ന്ന് പ​റ​ഞ്ഞു. അ​വ​ന്‍ കൃ​ത്യസ​മ​യ​ത്തുത​ന്നെ എ​ത്തി.

എ​നി​ക്ക് നി​ന്നെ ഇ​ഷ്ട​മാ​ണെ​ന്ന് അ​വ​നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. ഞാ​ന്‍ ഓ​ക്കെ എ​ന്ന് പ​റ​ഞ്ഞു. ഇ​റ്റ്‌​സ് എ ​ഫേ​സ് എ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്. ഞാ​ന്‍ 19 വ​യ​സു​ള്ള പ​യ്യ​ന​ല്ല ഹ​ന്‍​സി​ക, കാ​ര്യ​മാ​യി​ട്ട് പ​റ​യു​ന്ന​താ​ണെ​ന്ന് അ​വ​ന്‍ പ​റ​ഞ്ഞു.

എ​നി​ക്ക​ത് അം​ഗീ​ക​രി​ക്കാ​ന്‍ത​ന്നെ കു​റ​ച്ച് സ​മ​യ​മെ​ടു​ത്തു. ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​രു അ​ടി​യു​ണ്ടാ​യാ​ല്‍ ആ​ദ്യം സോ​റി പ​റ​യു​ന്ന​ത് സൊ​ഹൈ​ല്‍ ആ​ണെ​ന്നും ഹ​ന്‍​സി​ക പ​റ​ഞ്ഞു.

Advertisment