Advertisment

ഒരു ട്രക്ക് പാഞ്ഞുവരികയാണ്..! ഷൂട്ടിംഗിനിടെ അപകടം; തമിഴ് നടന്‍ വിശാല്‍ രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്

author-image
athira p
New Update

ചെന്നൈ : ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു വിനോദമാണല്ലൊ സിനിമ. വിവിധ ഭാഷകളില്‍ സിനിമകള്‍ എത്താറുണ്ടല്ലൊ. ഇവയിലൂടെ പലരും ആളുകള്‍ക്ക് പ്രിയപ്പെട്ടവരായി മാറാറുമുണ്ട്.

Advertisment

publive-image

അത്തരത്തില്‍ ഏറെ ആരാധകരുള്ള ഒരാളാണ് തമിഴ് നടനായ വിശാല്‍ കൃഷ്ണ റെഡ്ഡി. അദ്ദേഹത്തിന്‍റേതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ആദിക് രവിചന്ദ്രന്‍ സംവിധാനത്തിലുള്ള മാര്‍ക് ആന്‍റണി.

ഈ ചലച്ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അപകടമാണ് സമൂഹ മാധ്യമങ്ങളെ ഇപ്പോള്‍ ഞെട്ടിക്കുന്നത്. ഈ അപകടത്തിന്‍റെ വീഡിയോ വിശാല്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

ദൃശ്യങ്ങളില്‍ ഒരു ഫൈറ്റ് സീനിനായുള്ള സെറ്റാണ് കാണാനാവുക. വിശാലും നിരവധി സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുമാരും അവിടെയുണ്ട്. നിലത്ത് വീണ് കിടക്കുകയാണ് വിശാല്‍.

ഉടനടി ഒരു ട്രക്ക് ആ രംഗത്തേക്ക് പാഞ്ഞുവരികയാണ്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ട്രക്കിന്‍റെ നിയന്ത്രണം നഷ്ടമായി. ആ വാഹനം അപകടകരമായ വേഗത്തില്‍ വിശാല്‍ ഉള്ളിടത്തേക്ക് പാഞ്ഞുവന്നു.

തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെടുന്നതായി ദൃശ്യങ്ങളില്‍ കാണാം. ട്രക്ക് ഷൂട്ടിംഗ് സൈറ്റ് തകര്‍ത്താണ് നിന്നത്. ഭാഗ്യത്തിന് ആര്‍ക്കുംതന്നെ പരിക്ക് പറ്റിയില്ല.

ആ കുറച്ച് നിമിഷങ്ങളില്‍ താന്‍ മരണത്തെ മുഖാമുഖം കണ്ടെന്നും ഈശ്വരനാണ് കാത്തതെന്നും വിശാല്‍ പറയുന്നു. ഏതായാലും നടന് അപകടമൊന്നും പിണയാഞ്ഞതിന്‍റെ ആശ്വാസത്തിലാണ് തമിഴ് സിനിമാ ലോകവും ആരാധകരും.

Advertisment