Advertisment

കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ജിദ്ദയിൽ വിദേശിക്ക് വധശിക്ഷ നൽകി.

New Update

ജിദ്ദ: കൗമാരക്കാരനെ പീഡിപ്പിച്ച കേസിൽ കുറ്റവാളിയ്ക്ക് വധശിക്ഷ നൽകി. ചൊവാഴ്ച രാവിലെ ജിദ്ദയിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. ആദം കൂജി എന്ന പേരുള്ള ഛാഡ് പൗരനാണ് കുറ്റവാളി. ഇയാൾ ഒരു കൗമാരക്കാരനെ തട്ടി കൊണ്ടുപോവുകയും ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ ചെയ്തി നടത്തുകയും ചെയ്‌തെന്നാണ് കേസ്.

Advertisment

publive-image

ഇയാളുടെ പേരിൽ പിന്നെയും കേസുകളുണ്ട്. നിരവധി വാഹനങ്ങൾ മോഷ്ടിച്ചതിനും ആയുധം കാണിച്ച് കവർച്ചകൾ നടത്തുകയും ചെയ്ത ഇയാൾ തടങ്കലിൽ നിന്ന് ഒളിച്ചോടുകയും ചെയ്തതായി വധശിക്ഷ നടപ്പിലാക്കിയ വിവരം പ്രസിദ്ധപ്പെടുത്തവേ സൗദി ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

ഒടുവിൽ, പിടിയിലായ ആദം കൂജിയെ നിയമ സംവിധാനത്തിന് മുമ്പിൽ ഹാജരാക്കുകയും വധശിക്ഷ ഇയാൾക്കായി കോടതി വിധിക്കുകയുമായിരുന്നു. സുപ്രീം കോടതിയും ശിക്ഷ ശരിവെക്കുകയും ഇക്കാര്യത്തിൽ രാജകീയ ഉത്തരവ് വരികയും ചെയ്തതോടെ വിധി നടപ്പിലാക്കുകയായിരുന്നു. ശിക്ഷ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന എല്ലാ കുറ്റവാളികൾക്കുമുള്ള മുന്നറിയിപ്പാണെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവന ചൂണ്ടിക്കാട്ടി.

 

Advertisment