Advertisment

എ.ആർ. റഹ്മാന്റെ സഹോദരിയുടെ മകൾ ഭവാനി ശ്രീ സിനിമയിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

എ.ആർ. റഹ്മാന്റെ സഹോദരിയുടെ മകൾ ഭവാനി ശ്രീ സിനിമയിലേക്ക്. വിജയ് സേതുപതി, ഐശ്വര രാജേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിലൂടെയാണ് ഭവാനി ശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്.  റഹ്മാന്റെ സഹോദരി എ.ആർ റൈഹാനയുടെ മകളാണ് ഭവാനി ശ്രീ.

publive-image

പി.കെ. വീരമുണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം. കെ.ജെ.ആർ. സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് ജിബ്രാനാണ്. അമല അകിനേനി പ്രധാന വേഷത്തിൽ എത്തുന്ന ഹൈപ്രീറ്റസ് എന്ന വെബ് സീരീസിലും ഭവാനി വേഷമിടുന്നുണ്ട്.

ചലച്ചിത്രതാരം കൃഷ്ണയാണ് വെബ്സീരീസിന്റെ നിർമാണം. സംഗീത സംവിധായകനും നടനുമായ ജി.വി.പ്രകാശിന്റെ സഹോദരിയാണ് ഭവാനി ശ്രീ.

Advertisment